ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും പിഴ വീണ്ടും ആയിരം തന്നെ വരും: പിഴ കുറച്ച കേരളത്തിനെതിരെ കർശന നിലപാടുമായി കേന്ദ്രം; നിയമലംഘനങ്ങൾക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും..!

ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും പിഴ വീണ്ടും ആയിരം തന്നെ വരും: പിഴ കുറച്ച കേരളത്തിനെതിരെ കർശന നിലപാടുമായി കേന്ദ്രം; നിയമലംഘനങ്ങൾക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും..!

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവർക്കുള്ള പിഴതുക പകുതിയായി കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ കർശന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് നിയമത്തിൽ വെള്ളം ചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന കർശന നിലപാടാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് അനുശാസിക്കുന്ന പിഴ തുക പൂർണമായും ഈടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മ്ന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും, സെക്രട്ടറിമാർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കുമായി അയച്ചിരിക്കുന്ന കത്തിലാണ് ഇതുസംബന്ധിച്ചുള്ള വ്യക്തമായ നിർദേശം അടങ്ങിയിരിക്കുന്നത്. 2019 ആഗസ്റ്റ് ഒൻപതിനാണ് കേന്ദ്ര സർക്കാർ മോട്ടോർ വാഹന വകുപ്പിൽ ഭേദഗതി വരുത്തി കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചത്. റോഡ് അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ കർശന ഭേദഗതികളോടെ നിയമം പ്രാബല്യത്തിൽ കൊണ്ടു വന്നതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ ആയിരം രൂപയും, പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതിരുന്നാൽ ആയിരം രൂപയുമായിരുന്നു പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരും ഇതേ പിഴ തന്നെ ഈടാക്കണമെന്നും കേന്ദ്ര സർക്കാർ പാസാക്കിയ മോട്ടോർ വാഹന വകുപ്പ് ഭേദഗതിയിൽ നിർദേശം ഉയർന്നിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയർന്നു. ഇതോടെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന നിർത്തി വയ്ക്കുന്ന സാഹചര്യം പോലും ഉണ്ടായി. ഇതിനു ശേഷം സർക്കാർ തന്നെ ഇടപെട്ട് പ്രത്യേക വിജ്ഞാപനത്തിലൂടെ പിഴ തുക 500 ആയി കുറയ്ക്കുകയായിരുന്നു.

എന്നാൽ, ഇതിനെതിരെയാണ് ഇപ്പോൾ കേന്ദ്ര ഗതാഗതമന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. കത്തിലെ രണ്ടാമത്തെ വ്യവസ്ഥയിൽ കേരളത്തെപ്പറ്റി പേരെടുത്ത് പറയാതെയാണ് നിർദേശം നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ ആക്ട് അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാനം പിഴ തുക പകുതിയായി കുറച്ചിരിക്കുന്നതായി കത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഗതാഗതമന്ത്രാലയം വിഷയത്തിൽ നിയമോപദേശം തേടിയതായും കത്ത് വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ നൽകിയ നിയമോപദേശം അടക്കം ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ഗതാഗത മന്ത്രാലയം കത്ത് അയച്ചിരിക്കുന്നത്. അറ്റോർണി ജനറലിന്റെ ഉപദേശത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തെ മറികടന്ന് ഒന്നും ചെയ്യാൻ അധികാരം ഇല്ലെന്ന് വ്യക്തമാക്കുന്നു. ഈ നിയമം മറികടക്കാനോ, നിയമപ്രകാരമുള്ള ശിക്ഷ കുറയ്ക്കാനോ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ പിഴ പകുതിയായി കുറച്ച സംസ്ഥാനത്തിന്റെ നിലപാട് നിലനിൽക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥതല ഉത്തരവ് വഴിയോ, നിയമസഭ പാസാക്കുന്ന നിയമം വഴിയോ കേന്ദ്ര നിയമത്തെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും അറ്റോർണി വ്യക്തമാക്കുന്നു.

ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 356 ന്റെ ലംഘനമാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുക്കിയ പിഴ ഈടാക്കിയേ പറ്റൂ എന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ഇത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും.