വീട്ടിലൂണും വാണിഭവും: ഉച്ചയ്ക്ക് ഊണിനൊപ്പം സുന്ദരികളായ പെൺകുട്ടികൾ റെഡി; കൊല്ലത്ത് വീട്ടിൽ ഊണ് ബോർഡിന്റെ മറവിൽ നടന്നത് വൻ സെക്‌സ് റാക്കറ്റ് സംഘം

വീട്ടിലൂണും വാണിഭവും: ഉച്ചയ്ക്ക് ഊണിനൊപ്പം സുന്ദരികളായ പെൺകുട്ടികൾ റെഡി; കൊല്ലത്ത് വീട്ടിൽ ഊണ് ബോർഡിന്റെ മറവിൽ നടന്നത് വൻ സെക്‌സ് റാക്കറ്റ് സംഘം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വീട്ടിലൂണിന്റെ ബോർഡ് വച്ച് കൊല്ലത്ത് നടന്നത് മാംസ വ്യാപാരം. പത്തിലേറെ യുവതികളെ രംഗത്തിറക്കി നടത്തിയ മാംസ വ്യാപാരമാണ് മിന്നൽ പരിശോധനയിലൂടെ പൊലീസ് പൊളിച്ചടുക്കിയത്.

കൊ​ട്ടി​യ​ത്ത് ​പിടിയിലായ സ്ത്രീകളടക്കമുള്ള സംഘം ‘വീ​ട്ടി​ലെ​ ​ഊ​ണ് ‘ എന്ന പേരിലെ റ​സ്റ്റോ​റ​ന്റി​ന്റെ​ ​മ​റ​വി​ലാണ്​ ​അ​നാ​ശാ​സ്യ പ്രവർത്തനം ന​ട​ത്തി​യിരുന്നതെന്നത് ഞെട്ടിക്കുന്നതായി.​ കൊ​ട്ടി​യം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ക​ട​യു​ട​മ​ ​ഇ​ര​വി​പു​രം​ ​സ്വ​ദേ​ശി​ ​അ​ന​സ് ​(33​),​ ​വാ​ള​ത്തും​ഗ​ൽ​ ​സ്വ​ദേ​ശി​ ​ഉ​ണ്ണി​ ​(28​),​ ​ആ​ദി​ച്ച​ന​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​അ​ന​ന്തു​ ​(24​),​ ​മ​ങ്ങാ​ട് ​സ്വ​ദേ​ശി​ ​വി​പി​ൻ​രാ​ജ് ​(25​),​ ​ത​ങ്കശ്ശേ​രി​ ​കോ​ത്ത​ല​വ​യ​ൽ​ ​സ്വ​ദേ​ശി​ ​രാ​ജു​ ​(46​),​ ​പാ​ല​ക്കാ​ട് ​നെ​ന്മാ​റ​ ​കൈ​താ​ടി​ ​സ്വ​ദേ​ശി​ ​വി​നു​ ​(28​),​ ​ ക​ട​യു​ട​മ​യു​ടെ​ ​ഭാ​ര്യ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​സ്ത്രീ​ക​ൾ എന്നിവരെ​ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​രു​ ​മാ​സ​മാ​യി​ ​കൊ​ട്ടി​യം​ ​സി​താ​ര​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​ക​ട​ ​വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് അ​നാ​ശാ​സ്യ​ത്തി​നു​ള്ള​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യ​ത്.​ ​ക​ട​ വലിയ വാ​ട​ക​യ്ക്കെ​ടു​ത്ത് ​രാ​ത്രി​യും​ ​പ​ക​ലും​ ​ഭ​ക്ഷ​ണ​ത്തി​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഒ​പ്പം​ ​അ​നാ​ശാ​സ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​ ​പു​രു​ഷ​നും​ ​സ്ത്രീ​യും​ എ​ത്തി​യാ​ൽ​ ​മു​റി​യും​ ​മറ്റു സൗ​ക​ര്യ​ങ്ങ​ളും​ ​​ന​ൽ​കും.​ ​

പൊ​ലീ​സ് ​റെ​യ്ഡ് നടത്തിയ ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​കൂ​ടു​ത​ൽ​പേ​ർ​ ​ഇ​തി​ന്റെ​ ​മ​റ​വി​ൽ​ ​ജോ​ലി​ ​ചെ​യ്തു​വ​രു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​രാ​ത്രി​യും​ ​പ​ക​ലും​ ​സാ​ധാ​ര​ണ​യി​ൽ​ ​ക​വി​ഞ്ഞ് ​ആ​ളു​ക​ളെ​ത്തു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​ ​നാ​ട്ടു​കാ​രി​ൽ​ ​ചി​ല​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റെ​ ​വിവരം അറി​യി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മി​ഷ​ണ​ർ​ ​നി​യോ​ഗി​ച്ച​ ​ഷാഡോ പൊ​ലീ​സ് ​ര​ഹ​സ്യ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​കൊ​ട്ടി​യം​ ​പൊ​ലീ​സു​മാ​യെ​ത്തി​ ​റെ​യ്ഡ് ​ന​ട​ത്തി​യാ​ണ് ​അ​നാ​ശാ​സ്യ​ക്കാ​രെ​ ​പൊ​ക്കി​യ​ത്.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ​ ​ഇ​വി​ടെ​ ​അ​നാ​ശാ​സ്യ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​ എ​ന്ന​ത് ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പ​രി​ശോ​ധി​ക്കു​ന്ന​ത്.