സർക്കാരിന്റെ കയ്യിൽ പത്തിന്റെ പൈസയില്ല: പക്ഷേ, മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കമുമായി വാങ്ങിയത് ഏഴു കോടി രൂപയുടെ 37  വാഹനങ്ങൾ; നാട്ടുകാർ പട്ടിണികിടന്നാലും വേണ്ടില്ല സർക്കാരിന് വണ്ടിമതി; വീണ്ടും ചർച്ചയായി സംസ്ഥാന സർക്കാരിന്റെ ധൂർത്ത് 

സർക്കാരിന്റെ കയ്യിൽ പത്തിന്റെ പൈസയില്ല: പക്ഷേ, മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കമുമായി വാങ്ങിയത് ഏഴു കോടി രൂപയുടെ 37  വാഹനങ്ങൾ; നാട്ടുകാർ പട്ടിണികിടന്നാലും വേണ്ടില്ല സർക്കാരിന് വണ്ടിമതി; വീണ്ടും ചർച്ചയായി സംസ്ഥാന സർക്കാരിന്റെ ധൂർത്ത് 

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാരിന്റെ കയ്യിൽ പത്തിന്റെ പൈസയില്ല, പക്ഷേ, മൂന്നു വർഷം കൊണ്ടു മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി വാങ്ങിക്കൂട്ടിയത് ഇന്നോവയും അൾട്ടീസുമടക്കം 37 കാറുകൾ. ഇതിനായി ചിലവാക്കിയതാകട്ടെ ഏഴു കോടി 22 ലക്ഷത്തിലധികം രൂപയും. തേർഡ് ഐ ന്യൂസ് ലൈവിനു വേണ്ടി എ.കെ ശ്രീകുമാർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖയിലാണ് ഇതുസംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തു വന്നത്.

സർക്കാർ അധികാരത്തിൽ എത്തിയ 2016 മുതൽ ഇതുവരെയാണ് സർക്കാർ കാറുകൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായാണ് ഈ കാറുകൾ വാങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴറുമ്പോഴാണ് ഇത്തരത്തിൽ അധികചിലവുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയത്തിൽ വീടും കൃഷിയും നഷ്ടമായവർക്ക് പോലും ഇതുവരെയും മുഴുവനായി ധനസഹായം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാരിന്റെ ധൂർത്ത് ശ്രദ്ധേയമാകുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ, സർക്കാർ ഇത്തരത്തിൽ ആഡംബരചിലവുകൾ കൂട്ടുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസമാണ് സർക്കാർ മന്ത്രിമാരുടെ വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചിലവഴിച്ച തുകയുടെ കണക്ക് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് സർക്കാർ വാങ്ങിക്കൂട്ടിയ അഡംബരക്കാറുകളുടെ കണക്കും പുറത്തു വരുന്നത്.

കുട്ടനാട്ടിലും, റാന്നിയിലും 2018 ലും, മലപ്പുറത്ത് 2019 ലും ഉണ്ടായ പ്രളയത്തിൽ തകർന്ന മനുഷ്യ ജീവനുകൾക്ക് ഇതുവരെയും കൃത്യമായ നഷ്ടപരിഹാരം പോലും നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ സർക്കാരിന്റെ ധൂർത്തിന്റെ മറ്റൊരു കണക്ക് കൂടി പുറത്തു വരുന്നത്.