ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതീവ ജാഗ്രത

ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതീവ ജാഗ്രത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്ത് ശക്തമായ മഴ

ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി ഈ ജില്ലകളില്‍ ആണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതും വിലക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. ഗുലാബിൻ്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമായിരിക്കും.

ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ആന്ധ്രയിലെ വടക്കന്‍ തീരപ്രദേശ ജില്ലകളായ വിശാഖപട്ടണം, വിസിനഗരം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഗുലാബ് ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു

ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ട രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്ററ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത് നിന്ന് കടലില്‍ പോയവരാണ് അപകടത്തിപ്പെട്ടത്.

95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരത്തു എത്തിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിച്ചത്. ഗുലാബ് ചുഴലിക്കാറ്റ് മൂലമാണ് കേരളത്തിലും ശക്തമായ മഴ തുടരുന്നത്.