കോട്ടയം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച 19 കാരനെ സൈബർ പൊലീസ് പുനലൂരിൽ നിന്ന് പൊക്കി

കോട്ടയം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച 19 കാരനെ സൈബർ പൊലീസ് പുനലൂരിൽ നിന്ന് പൊക്കി

ക്രൈം ഡെസ്‌ക്

കോട്ടയം: ജില്ലാ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച 19കാരനെ സൈബർ പൊലിസ് പുനലൂരിൽ നിന്ന് പൊക്കി.

പുനലൂർ മാപ്പിളശ്ശേരിൽ കെ.റെനിൽ വർഗീസിനെയാണ് (19) സൈബർ സ്റ്റേഷൻ എസ്എച്ച്ഒ എം.ജെ അരുണും സംഘവും കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടി ആർഭാട ജീവിതം നയിക്കാനായിരുന്നു റെനിലിൻ്റെ ഉദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ മറ്റാരുടേയെങ്കിലും വ്യാജഅക്കൗണ്ട് ഉണ്ടാക്കുകയോ പണം തട്ടുകയോ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

അക്കൗണ്ട് വ്യാജമായ നിർമ്മിച്ച ശേഷം പലരിൽ നിന്നും പണം ആവശ്യപ്പെട്ടതായി വിവരം ലഭിച്ചതോടെ തട്ടിപ്പുകാരെ തിരിച്ചറിയണമെന്നാവശ്യപ്പെട്ട് അനൂപ് ജോസ് ഫെയ്‌സ്ബുക്കിൽ സന്ദേശം നൽകിയിരുന്നു.

കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ പല സുഹൃത്തുക്കൾക്കും വ്യാജ അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് ചെന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം തട്ടിപ്പിനെപ്പറ്റി തിരിച്ചറിഞ്ഞത്.

ഇതിനിടെ പല സുഹൃത്തുക്കളോടും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അനൂപ് ജോസ് തന്റെ സ്വന്തം അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകിയത്. സംഭവത്തിൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.