സന്ദീപിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും; സ്വർണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യൽ ഇന്നും തുടരും; സ്പേസ് പാർക്കിന്‍റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പുറത്ത്

സന്ദീപിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും; സ്വർണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യൽ ഇന്നും തുടരും; സ്പേസ് പാർക്കിന്‍റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിടിച്ചുക്കുന്ന തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെയും, സന്ദീപിനെയും അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ഇരുവരും എൻഐഎ കസ്റ്റഡിയിലാകുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ഇവരിൽ നിന്നും ലഭിക്കും എന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

പ്രതികളെ എൻഐഎ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. കൂടാതെ സന്ദീപ് നായരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കും. സ്വർണക്കടത്ത് കേസിൽ പല നിർണ്ണായക തെളിവുകളും സന്ദീപ് നായരുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതികളെന്ന് കരുതുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ വച്ചാണ് അന്വേഷണ സംഘത്തിന്റെ പിചിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്പേസ് പാർക്കിന്‍റെ കൺസൾട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനത്തെ നീക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാ‍ർക്കുമായി ബന്ധപ്പെട്ട പ്രൊജക്ടിൽ നിയമിച്ചതിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നൽകിയ വിശദീകരണത്തിൽ കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അതൃപ്തി രേഖപ്പെടുത്തി. സ്വപ്നയുടെ നിയമനം എങ്ങനെ സംഭവിച്ചുവെന്നും, അവരുടെ യോഗ്യതയടക്കം പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പിഡബ്ല്യുസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വ്യക്തമാക്കുന്നത്.