ആശങ്കയകലാതെ കൊവിഡ് വ്യാപനം; ലോകത്ത് കൊവിഡ് ബാധിതർ 1.32 കോടി പിന്നിട്ടു; മരണം 5.74 ലക്ഷം കടന്നു; ന്യൂയോർക്കിന് ആശ്വാസ ദിനം

ആശങ്കയകലാതെ കൊവിഡ് വ്യാപനം; ലോകത്ത് കൊവിഡ് ബാധിതർ 1.32 കോടി പിന്നിട്ടു; മരണം 5.74 ലക്ഷം കടന്നു; ന്യൂയോർക്കിന് ആശ്വാസ ദിനം

സ്വന്തം ലേഖകൻ

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. 1.32 കോടി ആളുകൾക്കാണ് ലോകത്തൊട്ടാകെ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 13,229,711 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  574,981 പേരുടെ ജീവനുകളാണ് ഇതുവരെ കൊവിഡ് കവർന്നത്. അതേസമയം ലോകത്താകെ 7,691,478 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം അമേരിക്കയിലെ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,000 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും ലോകത്ത് ഒന്നാമത്. അമേരിക്കയിൽ 3,479,365 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65,370 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 138,247 ആയി. 1,549,469 പേർ രോഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 1,887,959 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 21,783 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 72,921 മരണങ്ങളും രാജ്യത്ത് ഇതുവരെ സ്ഥരീകരിച്ചു. കൊവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 907,645 പേർക്കാണ് ലോകത്ത് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 28,179 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 23, 727 കൊവിഡ് മരണങ്ങളാണ് പേരാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 572,112 പേർ ഇതുവരെ രോഗമുക്തി നേടി. അതേസമയം ന്യൂയോർക്കിൽ ഈ മാസം കൊവിഡ് മരണങ്ങളില്ലാത്ത ആദ്യ ദിനമായിരുന്നു ഇന്നലെ