സ്വപ്‌നയുടെ ആകാര വടിവും അടിവസ്ത്രത്തിൻ്റെ അളവും സ്വകാര്യ ജീവിതവും നിങ്ങളെന്തിനു ചർച്ച ചെയ്യുന്നു; മുത്തുച്ചിപ്പിയെ തോൽപ്പിക്കുന്ന തലക്കെട്ടുമായി മാധ്യമങ്ങൾ; നിങ്ങൾക്കെന്താണ് മനുഷ്യരെ..! ജസ്ല മാടശേരിയുടെ  എഫ് ബി പോസ്റ്റ് ഇങ്ങനെ

സ്വപ്‌നയുടെ ആകാര വടിവും അടിവസ്ത്രത്തിൻ്റെ അളവും സ്വകാര്യ ജീവിതവും നിങ്ങളെന്തിനു ചർച്ച ചെയ്യുന്നു; മുത്തുച്ചിപ്പിയെ തോൽപ്പിക്കുന്ന തലക്കെട്ടുമായി മാധ്യമങ്ങൾ; നിങ്ങൾക്കെന്താണ് മനുഷ്യരെ..! ജസ്ല മാടശേരിയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്ത്രീ കുറ്റവാളിയായാൽ മലയാളികൾ അളക്കുന്നത് അവളുടെ അഴകളവുകളും സ്വകാര്യ ജീവിതവുമാണോ…? മറിയം റഷീദ മുതൽ ഏറ്റവും ഒടുവിൽ സ്വപ്‌നയിൽ എത്തി നിൽക്കുന്ന പെൺ ശരീരങ്ങളെ മലയാളികൾ ചർച്ച ചെയ്തത് അവരുടെ ലൈംഗിക ദാഹം തീർക്കാനാണെന്ന വാദവുമായി എത്തുകയാണ് സോഷ്യൽ മീഡിയയിലെ ഫെമിനിസ്റ്റ് ശബ്ദമായ ജസ് ല മാടശേരി.

ജസ് ലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്കെന്നാണ് മനുഷ്യരേ…
ലൈംഗീക ഫ്രസ്‌ട്രേഷൻ ഇല്ലാതാവുക…
മാധ്യമങ്ങളെ നിങ്ങൾ മാധ്യമ ധർമ്മത്തെ വധിക്കുകയല്ലെ യഥാർത്ഥത്തിൽ ചെയ്യുന്നത്…
എവിടെയാണ് നിങ്ങൾക്ക് പിഴക്കുന്നത്..
നിങ്ങളുടെ തലച്ചോറെങ്ങനാണ് പ്രവർത്തിക്കുന്നത്..
പ്രതി സ്ത്രീയാണെങ്കിൽ..അവളുടെ മാറിടത്തിൻറെ വീതിയും പരപ്പും ഖനവും…വസ്ത്രത്തിൻറെയും അടിവസ്ത്രത്തിൻറെയും അളവുമാണല്ലോ..നിങ്ങളെയലട്ടുന്ന പ്രശ്‌നം…

കേസ് എന്തുമാവട്ടെ…
വിഷയമെന്തുമാവട്ടെ..പ്രതികളും കൂട്ടുപ്രതികളും എത്രയുമുണ്ടാവട്ടെ…
നിങ്ങളെ അതൊന്നും ബാധിക്കില്ല…
പ്രതിപ്പട്ടികയിൽ ചേർക്കാൻ ഒരു പെണ്ണിനെ കിട്ടിയോ…
അവളുടെ മെയ്യഴക്.. നിറം വണ്ണം സ്വകാര്യ ജീവിതം ബന്ധങ്ങൾ ഇതൊക്കെയാണ് നിങ്ങളുടെ വിഷയം…
മറ്റൊന്ന്…

വിഷയത്തിൽ മാധ്യമങ്ങൾ വഴിമാറി ചികയുന്നത്..അവളുടെ സുഹൃദ്ബന്ധങ്ങളിലേക്കും അവിഹിത ഹിത ബന്ധങ്ങളിലേക്കുമാണ്…
നാണം തെല്ലുമില്ലേ നിങ്ങൾക്കെന്ന് ചോദിക്കുന്നതിലെന്തർത്ഥം അല്ലേ..???
പെണ്ണാണോ…പ്രതി..

എന്നാലവൾ വഴിപിഴച്ചവളെന്ന ചാപ്പക്കർഹയാണ്…കുറ്റക്കാരിയാണെന്ന് തെളിയണമെന്നില്ല.. ആരോപിക്കപ്പെട്ടാൽ മാത്രംമതി.
അവളുടെ സാരിയുടെ എണ്ണവും ചുരിദാറിൻറെ ഇറുക്കവും..നിങ്ങൾക്ക് വാർത്തയാണ്..ഓൺലൈൻ മാധ്യമങ്ങളെ കുറിച്ച് ഞാൻ പിന്നെ പറയുന്നില്ല..
മാധ്യമധർമ്മമറിയാത്ത കുറെ സെക്ഷ്വൽ ദാരിദ്രം പിടിപെട്ട വർഗ്ഗം തൊഴിലില്ലായ്മയെ അതിജീവിക്കാൻ തുടങ്ങിയ കുറെ ലിങ്കുകൾ മാത്രമാണത്..

കഴിഞ്ഞ ദിവസം സാരിയും ആഭരണവുമിട്ട് ഞാനൊരു ഫോട്ടോ എഫ്ബിയിൽ പോസ്റ്റിയിരുന്നു..പിറ്റേന്ന് മാമാ ഓൺലൈൻ മാധ്യമത്തിലെ വാർത്ത ..ജസ്ല മാടശ്ശേരി സ്വകാര്യമായി വിവാഹം കഴിച്ചുവത്രേ…
ലോക്ഡൗൺ മെൻറൽ പ്രോബ്ലംസിനെ കുറിച്ചെഴുതിയതിന് വാർത്ത വന്നത്..ആത്മഹത്യയെ അതിജീവിക്കാൻ പെയ്ൻ കില്ലേർസിനടിമപ്പെട്ട് ജസ്ല മാടശ്ശേരി…

അതോണ്ടാണ് പറഞ്ഞത് ഓൺലൈൻ മാമാ മാധ്യമങ്ങൾ..ഇവൻമാർ ശവഭോഗികളാണെന്ന്…
സ്വപ്ന എന്ന സ്ത്രീ തെറ്റുകാരിയാണെങ്കിൽ അത് തെളിയിക്കപ്പെടട്ടെ..
എന്തിനാണ് അവരുടെ സ്വകാര്യ ജീവിതവും ആകാരവടിവും നിങ്ങളെ അലട്ടുന്നത്..മുത്തുച്ചിപ്പിയെന്നോണം തലക്കെട്ടുകൊടുക്കുന്ന ലിങ്കുകളിലേക്ക് ചാടിവീഴുന്നത്…
അവരെ അപമാനിക്കുന്നത്…

ലൈംഗീകപരമായി അവഹേളിക്കുന്നത്..വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്.സൗഹൃദങ്ങളെ അവിഹിതമെന്ന് പേരിടുന്നത്..
സരിതാ നായരും ജോളിയും വെങ്കിട്രാമൻ കേസിലെ സ്ത്രീയും തുടങ്ങി..സ്ത്രീകൾ വാർത്തയാവുന്നിടത്തൊക്കെ..നിങ്ങൾ മലം ഭക്ഷിക്കാറുണ്ട്..ഈച്ച വട്ടം കൂടുന്ന പോലെ മാധ്യമങ്ങൾ വട്ടമിടാറുമുണ്ട്…
ചിന്തിക്ക്…

മനുഷ്യനാവ്..
മനുഷ്യത്ത്വം കാണിക്ക്..
ഫ്‌ലിപ്കാർട് ഓർഡറും ഡെലിവെറി പ്രൊഡക്ടും ട്രോളുകളൊക്കെ ഇടുന്നവർ ..അതാസ്വതിച്ച് ആഘോഷിക്കുന്നവർ ..സ്വന്തം വീട്ടിലെ സ്ത്രീകളെയും ഉത്പന്നങ്ങളായാണോ കാണുന്നത്….
അറപ്പൊണ്..

വെറുപ്പാണ് നിങ്ങളോട് തോന്നുന്നത്….
ഇതൊക്കെ ആഘോഷിക്കുന്നത് പുരുഷുകൾ മാത്രമല്ല..കുലസ്ത്രീകളും കൂടിയാണ്….
ഉള്ള് കൊണ്ട് ചിരിക്കാനും കരയാനും തലച്ചോുകൊണ്ട് ചിന്തിക്കാനും കഴിയാത്തവർ…
നിങ്ങൾ ഒന്ന് സൂക്ഷിച്ച് നോക്കു..ലിംഗവും തലച്ചോറും സ്ഥാനം പരസ്പരം മാറിയാണോ കിടക്കുന്നതെന്ന്..