ലോക് നാഥ് ബെഹ്‌റയെ കൈവിടാൻ പിണറായി സർക്കാർ  മടികാണിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും ; സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡി.ജി.പിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ടീക്കാറാം മീണ

ലോക് നാഥ് ബെഹ്‌റയെ കൈവിടാൻ പിണറായി സർക്കാർ മടികാണിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും ; സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡി.ജി.പിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ടീക്കാറാം മീണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക് നാഥ് ബെഹ്‌റയെ തന്നെ ഡിജിപിയായി വെച്ച് തന്നെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകാനാണ് സാധ്യത.

അതേസമയം തെരഞ്ഞെടുപ്പിൽ യാതൊരുവിധ പരാതിയും വരാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ടീക്കാറാം മീണയുടെ നീക്കം. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും വിട്ടുവീഴ്ച നടത്താൻ വഴിയുണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡിജിപിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് മീണയുടെ നീക്കം. ലോക് നാഥ് ബെഹ്‌റ ഡി.ജി.പി പദവിയിൽ മൂന്നു വർഷം തികച്ചിട്ടുണ്. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉറ്റുനോക്കുന്നത് സംസ്ഥാന സർക്കാരിന്റെ നീക്കം എന്തായിരിക്കുമെന്നാണ്.

ബെഹ്‌റയെ തൽസ്ഥാനത്ത് നിന്നും സർക്കാർ തന്നെ മാറ്റുകയാണെങ്കിൽ കമ്മിഷൻ അനങ്ങില്ല. പക്ഷെ ബഹ്‌റയെ വെച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഭാവമെങ്കിൽ കമ്മിഷൻ ഇടപ്പെട്ടേക്കാം. ഇതുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന പരാതികളെക്കുറിച്ച് സർക്കാരിനെ ഓർമ്മിപ്പിക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവസാന തീരുമാനം കമ്മിഷൻ ആയതിനാൽ പരാതി ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കടുംവെട്ടു തന്നെ കമ്മിഷൻ വെട്ടിയേക്കാനും സാധ്യത ഏറെയാണ്.

നിക്ഷ്പക്ഷനായ ഉദ്യോഗസ്ഥൻ വേണം എന്ന നിബന്ധന വെച്ചു പുലർത്തുന്നതിനാൽ ജയിൽ മേധാവി ഋഷിരാജ് സിംഗിന് തന്നെ നറുക്ക് വീണേക്കും. ബെഹ്‌റയെ മാറ്റുമ്പോൾ സിംഗിനെ തന്നെ ഡിജിപിയായി നിയമിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് സർക്കാരിനെ അലട്ടുന്നത്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.  സ്ഥാനം ഏറ്റെടുത്ത് ജൂണിൽ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്‌റയെ മാറ്റാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ബെഹ്‌റയെ മാറ്റുകയാണെങ്കിൽ പൊലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ യുപിസിസിക്ക് കൈമാറണം. ബെഹ്‌റ മാറുകയാണെങ്കിൽ ഋഷിരാജ് സിങ്, ശ്രീലേഖ, ടോമിൻ ജെ. തച്ചങ്കരി, .സുദേഷ് കുമാർ, എന്നിവരാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിൽ ഋഷിരാജ് സിംഗിനെ ഡിജിപിയാക്കേണ്ട സാഹചര്യമാണുള്ളത്.

 

ജയിൽ വകുപ്പിലെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഋഷിരാജ് സിങ് സർക്കാരുമായി കൊമ്പുകോർത്തിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയാക്കാൻ സർക്കാരിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വിരമിക്കുന്നതു വരെ ബെഹ്‌റ തന്നെ തുടരുന്നതിനോടാണ് താൽപ്പര്യം.