സ്വർണ്ണത്തിന്റെ വിലയിടിഞ്ഞു: വൻതോതിൽ ലാഭമെടുത്തത് സ്വർണവിലയിടിയാൻ കാരണമായി : പവന് 200 രൂപ വരെ കുറഞ്ഞു

സ്വർണ്ണത്തിന്റെ വിലയിടിഞ്ഞു: വൻതോതിൽ ലാഭമെടുത്തത് സ്വർണവിലയിടിയാൻ കാരണമായി : പവന് 200 രൂപ വരെ കുറഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് വിലയിൽ നിന്നാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു.

 

 

വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിൽ സ്വർണ വില കുത്തനെ കുതിച്ചുയരുകയായിരുന്നു. ഒരാച്ചയ്ക്കുള്ളിൽ സ്വർണ വില പവന് 1320 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇന്നത്തെ ഒരു ഗ്രാമിന്റെ വില 3975 രൂപയാണ്. ഇന്നലെ ഗ്രാമിന് 4000 രൂപയിലെത്തിയിരുന്നു.

 

ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ എത്തിയിട്ടുള്ളൂ

ഇന്ത്യയിലെ സ്വർണ്ണ വില ഇന്ന് മൊത്തത്തിൽ ഇടിഞ്ഞു. എംസിഎക്സിൽ ഏപ്രിൽ മാസത്തിലെ സ്വർണ വില 1.34 ശതമാനം അഥവാ 584 രൂപ കുറഞ്ഞ് 10 ഗ്രാമിന് 42,996 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ, സ്വർണ്ണ വില 10 ഗ്രാമിന് 3,000 രൂപ വരെ ഉയർന്നിരുന്നു. ഇന്നലെ വില 43,788 രൂപയിലെത്തിയിരുന്നു. വെള്ളി ഫ്യൂച്ചേഴ്‌സ് എംസിഎക്‌സിൽ 1.6 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,580 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71.80 ആയി കുറഞ്ഞു.

 

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയ്ക്ക് പുറത്തുള്ള പുതിയ കൊറോണ വൈറസ് കേസുകളുടെ വർദ്ധനവാണ് സ്വർണ്ണത്തിന്റെ വില കൂടാൻ കാരണം. രാജ്യാന്തര സ്പോട്ട് സ്വർണ്ണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നപ്പോൾ ഇന്ത്യയുടെ ആഭ്യന്തര സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു.

 

 

ഇന്നലെ ആഗോള വിപണിയിൽ സ്വർണ വില ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. എന്നാൽ ഇന്ന് വില ഒരു ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം കുറഞ്ഞ് 18.58 ഡോളറിലെത്തി. പല്ലേഡിയം ഔൺസിന് 0.6 ശതമാനം ഉയർന്ന് 2,642.97 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 966.53 ഡോളറിലെത്തി.

 

 

നിലവിലുള്ള ഉയർന്ന വില ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.