play-sharp-fill
ഡൽഹിയിൽ വീണ്ടും സംഘർഷം:  രണ്ട് പേർക്ക് കൂടി വെടിയേറ്റു ; വടക്കുകിഴക്കൻ ഡൽഹിയിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡൽഹിയിൽ വീണ്ടും സംഘർഷം: രണ്ട് പേർക്ക് കൂടി വെടിയേറ്റു ; വടക്കുകിഴക്കൻ ഡൽഹിയിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹിയിൽ വീണ്ടും സംഘർഷം. സംഘർഷത്തിൽ രണ്ട് പേർക്ക് കൂടി വെടിയേറ്റു. വെടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ കടകൾക്ക് തീയിട്ടു. ഗോകുൽപുരി മേഖലയിലാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വടക്കുകിഴക്കൻ ഡൽഹിയിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


 

 

കഴിഞ്ഞ ദിവസം ഡൽഹിയുടെ വടക്കുക്കിഴക്കൻ മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

മൗജ്പൂർ, ബജൻപൂർ, ജാഫ്രാബാദ് തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്. അതിനിടെ സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനി ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചു.