ഡൽഹിയിൽ സംഘപരിവാർ ഭീകരത : കലാപത്തിനിടയിൽ മാധ്യമ പ്രവർത്തകന് വെടിയേറ്റു

ഡൽഹിയിൽ സംഘപരിവാർ ഭീകരത : കലാപത്തിനിടയിൽ മാധ്യമ പ്രവർത്തകന് വെടിയേറ്റു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി സംഘപരിവാർ അക്രമികൾ. വടികളും കമ്പിവടികളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്കും വീടുകൾക്ക് തീയിടുകയും ചെയ്തു.

സംഘഷത്തിനിടെ ഗോകുൽപുരി മേഖലയിൽ രണ്ടുപേർക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമികൾ കാമറകളിൽനിന്ന് ദൃശ്യങ്ങൾ മായിച്ചു. കലാപത്തിനിടെ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൗജ്പുരിൽ ഉച്ചക്ക് 12 ന് ആയിരുന്നു സംഭവം. ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയതോടെ കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് കമ്പനി ദ്രുതകർമ സേനയേയും സംഘർഷ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘഷ സാധ്യത കണക്കിലെടുത്ത് ഒരു മാസത്തേക്ക് വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വരുന്ന മാർച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളൊന്നുമെടുക്കാതെ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. കലാപം ഉണ്ടായതായ വിവരം അറിയിച്ചാൽപോലും സ്ഥലത്തേക്ക് പൊലീസ് എത്തുന്നില്ലെന്നും ആരോപണമുണ്ട്.