സ്വർണ്ണക്കടത്ത് വമ്പൻമാർ പുറത്തു വരാതിരിക്കാൻ സ്വപ്നയെ വധിക്കാനും പദ്ധതി: ഒളിവിൽ കഴിയുന്ന സ്വപ്‌നാ സുരേഷിന് വധഭീഷണിയെന്നു ഇന്റലിജൻസ് റിപ്പോർട്ട്; എത്രയും വേഗം സ്വപ്നയെ പിടികൂടാൻ നീക്കം; സ്വർണ്ണക്കടത്ത് മാഫിയക്കു രാജ്യാന്തര ബന്ധം

സ്വർണ്ണക്കടത്ത് വമ്പൻമാർ പുറത്തു വരാതിരിക്കാൻ സ്വപ്നയെ വധിക്കാനും പദ്ധതി: ഒളിവിൽ കഴിയുന്ന സ്വപ്‌നാ സുരേഷിന് വധഭീഷണിയെന്നു ഇന്റലിജൻസ് റിപ്പോർട്ട്; എത്രയും വേഗം സ്വപ്നയെ പിടികൂടാൻ നീക്കം; സ്വർണ്ണക്കടത്ത് മാഫിയക്കു രാജ്യാന്തര ബന്ധം

Spread the love

ക്രൈം ഡെസ്‌ക്

കൊച്ചി: യു.എ.ഇ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ വരെ നീണ്ടു കിടക്കുന്ന സ്വർണ്ണക്കടത്തു മാഫിയ സംഘത്തിന്റെ കേരളത്തിലെ ഏറ്റവും ചെറിയ കണ്ണിയായ സ്വപ്‌നയ്ക്കു പിന്നാലെ പായുന്ന അന്വേഷണ സംഘത്തിന് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങളുടെ നെറ്റ് വർക്കിനെപ്പറ്റി കൃത്യമായി അറിയുന്ന സ്വപ്‌ന സുരേഷ് എന്ന മാഫിയ സംഘത്തിന്റെ നേതാവിനെ ഒളിവിലിരിക്കെ തന്നെ വധിച്ചു കളയാൻ പോലും മാഫിയ സംഘം മടിക്കില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

യു.എ.ഇയിലും കേരളത്തിലും തമിഴ്‌നാട്ടിലും ശാഖകളുള്ള സംസ്ഥാനാന്തര ജുവലറി സംഘത്തിനു വേണ്ടിയാണ് സ്വപ്‌നയും സംഘവും കേരളത്തിലേയ്ക്കു സ്വർണ്ണം എത്തിച്ചതെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനത്തിൽ സ്വർണ്ണം എത്തിക്കുന്നതിന്റെ ചുമതല സ്വപ്‌നയും സരിത്തും ്അടങ്ങുന്ന ക്വട്ടേഷൻ സംഘത്തിനായിരുന്നു. ഇവരാണ് ദക്ഷിണേന്ത്യയിലെ സ്വർണ്ണക്കടത്തിനു ചുക്കാൻ പിടിച്ചിരുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർക്കൊക്കെ, എവിടെയൊക്കെയാണ് സ്വർണ്ണം എത്തിയിരുന്നതെന്നു കൃത്യമായ വിവരങ്ങൾ അറിയാവുന്നതും ഈ മാഫിയ സംഘത്തിനു നേതൃത്വം നൽകിയിരുന്ന ഈ രണ്ടു പേർക്കായിരുന്നു. എന്നാൽ, ഈ രണ്ടു പേരിലും സ്വർണ്ണം നൽകുന്നത് ആര്, സ്വർണ്ണം കൊണ്ടു പോകേണ്ടത് എവിടേയ്ക്ക്, ഇതിനു വേണ്ട കാര്യങ്ങൾ ഒരുക്കുന്നത് ആര്, ആർക്കൊക്കെയാണ് കൈക്കൂലി നൽകിയിരിക്കുന്നത്, ആരൊക്കെയാണ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് ഈ കാര്യങ്ങളെല്ലാം അറിയുന്ന ഒരാൽ സ്വപ്‌നാ സുരേഷാണ് എന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

യു.എ.ഇയ്ക്കും കേരളത്തിനും ഇടയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാന പാലമായി നിന്നത് സ്വപ്‌ന സുരേഷ് എന്ന ഇടനിലക്കാരിയായിരുന്നു. ഈ സ്വപ്‌ന സുരേഷിനെ തേടിയാണ് ഇപ്പോൾ അന്വേഷണ സംഘങ്ങൾ എല്ലാം നടക്കുന്നത്. എന്നാൽ, ഇത്രയും വിവരങ്ങൾ അറിയുന്ന സ്വപ്‌ന സുരേഷിനെ ജീവനോടെ പുറത്തു കിട്ടിയാൽ സ്വാഭാവികമായും തകരുക കേരളത്തിലേയ്ക്കു സ്വർണ്ണം കടത്തുന്ന മാഫിയ സംഘത്തിന്റെ പ്രധാന ഇടനാഴിയാകും.

സർക്കാർ ഉദ്യോഗസ്ഥർ മുതൽ അങ്ങേ അറ്റം യു.എ.ഇയിലെ ശതകോടീശ്വരനായ ജുവലറി ഉടമകൾ വരെയുള്ളവർ ഈ സ്വർണ്ണക്കടത്ത് മാഫിയയിൽ കുടുങ്ങും. ഇത്തരത്തിൽ മാഫിയ സംഘത്തിന്റെ തല രാജ്യത്തെ അന്വേഷണ സംഘത്തങ്ങളുടെ കുപ്പിയിൽ കുടുങ്ങാതിരിക്കാൻ ഒരൊറ്റ വഴിമാത്രമാണ് ഇവർ ഇപ്പോൾ കാണുന്നത്. സ്വപ്‌ന സുരേഷ് ഇല്ലാതാകുക. അന്വേഷണ സംഘങ്ങൾ പിടികൂടും മുൻപ് സ്വർണ്ണക്കടത്ത് മാഫിയ സംഘം സ്വപ്നയെ ഇല്ലാതാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.