അന്നേ ജാക്കി പറഞ്ഞു കള്ളക്കടത്തിനു പിന്നിലെ ‘ഡിപ്ലോമാറ്റ്കഥ’: സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകനും പങ്ക്; ഒടുവിൽ ശേഖരൻകുട്ടിയോട് ജാക്കി പറഞ്ഞു – നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്..!

അന്നേ ജാക്കി പറഞ്ഞു കള്ളക്കടത്തിനു പിന്നിലെ ‘ഡിപ്ലോമാറ്റ്കഥ’: സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകനും പങ്ക്; ഒടുവിൽ ശേഖരൻകുട്ടിയോട് ജാക്കി പറഞ്ഞു – നർക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്..!

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളവും മുഖ്യമന്ത്രിയുടെ ഓഫിസും എല്ലാം ചർച്ചാവിഷയമാകുമ്പോൾ, വർഷങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിനെയും സ്വർണ്ണക്കടത്തിനെയും ബന്ധിപ്പിച്ച മലയാള സിനിമയുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുടെ മകൻ തന്നെ നേതൃത്വം നൽകുന്ന സ്വർണ്ണക്കടത്ത് മാഫിയയുടെ തന്ത്രങ്ങളായിരുന്നു ഈ സിനിമ പറഞ്ഞത്. 33 വർഷങ്ങൾക്കിപ്പുറം സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസിനെ പിടിച്ചു കുലുക്കുന്ന തിരക്കഥ തന്നെയാണ് ഇപ്പോഴും സൂപ്പർ ഹിറ്റ്..!

മോഹൻ ലാലിനെ നായകനാക്കി, 1987 ൽ കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് സംഘങ്ങളുടെ തലവൻ മുഖ്യമന്ത്രിയുടെ മകനായിരുന്നു. സുരേഷ് ഗോപിയാണ് മുഖ്യമന്ത്രിയുടെ മകനായ ശേഖരൻ കുട്ടിയായി അഭിനയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാക്കി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സാഗർ എന്ന അധോലോക നായകനെ മോഹൻലാൽ അനശ്വരമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജാക്കിയുടെ രണ്ടാം ഭാഗം അടക്കം എത്തിയെങ്കിലും സ്വപ്‌നയുൾപ്പെട്ട സ്വർണ്ണക്കടത്ത് കേസ് എത്തിയതോടെ ജാക്കിയും മുഖ്യമന്ത്രിയുടെ മകനും വീണ്ടും ട്രോളിൽ എത്തി.

പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന് –

എൻ്റെ ഓർമ ശരിയാണെങ്കിൽ ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണ കള്ളക്കടത്ത് നടക്കുന്നത് 1987 ൽ ആണ്.

അന്നത്തെ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻ കുട്ടിയുമായി ചേർന്ന് പ്രമുഖ കള്ളക്കടത്തുകാരൻ സാഗർ ഏലിയാസ് ജാക്കി നിരവധി ഓപ്പറേഷനുകൾ നടത്തിയിരുന്നു..

പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ അവർ പിണങ്ങുകയും മുഖ്യമന്ത്രിയുടെ മകനെ ജാക്കി കൊലപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി..

അതിനു ശേഷം ഇപ്പോഴാണ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിൽ ഒരു വിവാദത്തിൽ അകപ്പെടുന്നത്..

എന്നാൽ, ഇതിലെല്ലാം ഉപരി ഏറെ യാദൃശ്ചികമായി തോന്നിയ ഒരു ഡയലോഗും സിനിമയിലുണ്ട്. ജാക്കി എന്ന ശത്രുവിനെ കുടുക്കാൻ മുഖ്യമന്ത്രിയുടെ മകനായ ശേഖരൻ കുട്ടി ഒരു യുവാവിന്റെ കൈവശം ഹാഷിഷ് കൊടുത്ത് എയർപോർട്ടിലേയ്ക്ക് അയക്കുന്നു. ഈ ഹാഷിഷ് കൊടുത്തുവിടുന്നത് ഡിപ്ലോമാറ്റ് പെട്ടിയിലാണ്. നിലവിൽ കേരളത്തിൽ ഡിപ്ലോമാറ്റ് പെട്ടിയിലെ സ്വർണ്ണക്കള്ളക്കടത്ത് ചർച്ചയാകുമ്പോഴാണ് 33 വർഷം മുൻപ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ഡിപ്ലോമാറ്റ് പെട്ടിയിൽ ഹാഷിഷ് കടത്തിയത്..!

സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ പേരിൽ അരങ്ങേറുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വീഡിയോ കാണാം