രണ്ടാം ഭാര്യയുടെ രേഖകൾ ഉപയോഗിച്ച് ആദ്യ ഭാര്യയുടെ പേരിൽ വ്യാജ ആധാർ കാർഡ്: കാര്യം കണ്ടു കഴിഞ്ഞപ്പോൾ രണ്ടാം ഭാര്യ പുറത്ത്; സൗന്ദര്യം പോരെന്നാരോപിച്ച് രണ്ടാം ഭാര്യയെ മർദിക്കുകയും ചവിട്ടി പുറത്താക്കാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവ് സംക്രാന്തിയിൽ അറസ്റ്റിൽ

രണ്ടാം ഭാര്യയുടെ രേഖകൾ ഉപയോഗിച്ച് ആദ്യ ഭാര്യയുടെ പേരിൽ വ്യാജ ആധാർ കാർഡ്: കാര്യം കണ്ടു കഴിഞ്ഞപ്പോൾ രണ്ടാം ഭാര്യ പുറത്ത്; സൗന്ദര്യം പോരെന്നാരോപിച്ച് രണ്ടാം ഭാര്യയെ മർദിക്കുകയും ചവിട്ടി പുറത്താക്കാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവ് സംക്രാന്തിയിൽ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: രണ്ടാം ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആദ്യ ഭാര്യയുടെ പേരിൽ റേഷൻ കാർഡും, ആധാർ കാർഡും അടക്കമുള്ള രേഖകൾ സ്വന്തമാക്കിയ ഭർത്താവിനെ രണ്ടാം ഭാര്യയെ പീഡിപ്പിച്ചതിന് പൊലീസ് പിടികൂടി. സംക്രാന്തി പുത്തൻപറമ്പിൽ സലിമാണ് ഭാര്യയെ പീഡിപ്പിച്ചതിനു പിന്നാലെ തട്ടിപ്പ് കേസിൽ കൂടി പ്രതിയായിരിക്കുന്നത്.

സലിമിന്റെ മകനും മകൾക്കും മരുമകൾക്കുമെതിരേ ഇയാളുടെ രണ്ടാം ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ ഭാര്യയെ മൊഴി ചൊല്ലിയ സലിം 2010 ലാണ് പരാതിക്കാരിയെ വിവാഹം കഴിക്കുന്നത്. കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചെങ്കിലും തൊട്ടടുത്ത വർഷം മുതൽ സലിമിന് പരാതിക്കാരിയിൽ അത്ര മതിപ്പ് തോന്നിയില്ല. സ്ത്രീധനം പോര, സൗന്ദര്യക്കുറവ് എന്നിങ്ങനെയുള്ള കാരണങ്ങൾ നിരത്തിയായിരുന്നു പരാതിക്കാരിയെ സലിം നിരന്തരം പീഡിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂരമായ മർദനവും നിരന്തര പീഡനവും തുടർന്നതോടെ പരാതിക്കാരി ഗാന്ധിനഗർ പൊലീസിനെ സമീപിച്ചു പരാതി നൽകി. തുടർന്നു, പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സലിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആദ്യ ഭാര്യയുടെ വിലാസത്തിൽ രണ്ടാം ഭാര്യയുടെ ചിത്രം ഉപയോഗിച്ചു ആധാർ, റേഷൻ കാർഡുകൾ സംഘടിപ്പിച്ചതായി കണ്ടെത്തി.

രണ്ടാം ഭാര്യയെയുമായി അക്ഷയ സെന്ററിൽ എത്തിയാണു കാർഡുകൾ സംഘടിച്ചിപ്പിച്ചത്. വ്യാജ റേഷൻ കാർഡും ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റിലായ സലിമിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.