മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ കവർന്ന സംഭവം ; തിങ്കളാഴ്ച്ച പൊലീസ് ബാങ്കിലെത്തി ആഭരണം കസ്റ്റഡിയിലെടുക്കും

മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ കവർന്ന സംഭവം ; തിങ്കളാഴ്ച്ച പൊലീസ് ബാങ്കിലെത്തി ആഭരണം കസ്റ്റഡിയിലെടുക്കും

Spread the love

 

സ്വന്തം ലേഖകൻ

മലപ്പുറം : കുറ്റിപ്പുറം കേരള ഗ്രാമീൺ ബാങ്ക് തവനൂർ മറവഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത് സംഭവത്തിൽ തിങ്കളാഴ്ച പൊലീസ ആഭരണം കസ്റ്റഡിയിലെടുക്കും. ബാങ്കിൽ പണയം വച്ചിരുന്ന 32 പാക്കറ്റുകളിലെ ആഭരണങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ മാനേജർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഡിസംബർ നാലിന് നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റിൽ വ്യാജ ആഭരണം കണ്ടെത്തിയതോടെ മാനേജർ പൊലീസിലും ഹെഡ് ഓഫീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് അഞ്ചാം തീയതി ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 32 പാക്കറ്റുകളിൽ വ്യാജ സ്വർണമാണെന്ന് ബോധ്യമായി. നാല് പേരുടെ രേഖയിലാണ് ഈ മുക്കുപണ്ടങ്ങൾ പണയംവെച്ചിരിക്കുന്നത്. നാല് പേരും ഗോൾഡ് അപ്രൈസറുടെ (തട്ടാൻ) അയൽവാസികളാണ്. ഒരു കൊല്ലമായി വിവിധ മാസങ്ങളിൽവെച്ച വ്യാജ ആഭരണങ്ങളാണ് ഇവ. എന്നാൽ വീടും സ്ഥലവും വിൽപ്പന നടത്തി പണം തിരിച്ചടക്കുമെന്ന് അപ്രൈസർ ബാങ്ക് അധികൃതരോട് പറഞ്ഞിട്ടുണ്ട്. വീട്ടിലെ സാമ്പത്തിക പരാധീനതയാണ് കൃത്രിമം നടത്തിയതിന് പിന്നിലെന്നാണ് അപ്രൈസറുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു. ഡിസംബർ നാലിന് പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.