video
play-sharp-fill

ആഴ്ച്ചകളോളമായി കഴിച്ചിരുന്നത് ഒരു ഈന്തപ്പഴം മാത്രം; യുവാക്കളുടെ മരണം പട്ടിണി കിടന്നുതന്നെ; മൃതദേഹം കണ്ടെത്തിയത് മെലി‌ഞ്ഞൊട്ടിയ നിലയിൽ; അവശനിലയില്‍ കണ്ടെത്തിയ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

ഗോവ: ഗോവയില്‍ ആഴ്ച്ചകളോളം ഒരു കാരക്ക മാത്രം കഴിച്ച സഹോദരൻമാർ മരിച്ചു.

27ഉം 29ഉം വയസുളള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. വീട്ടില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയ സഹോദരങ്ങളുടെ അമ്മ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ ഗോവയിലെ മർഗാവിലാണ് സംഭവം.
ഭാര്യയും കുട്ടികളുമായി അകന്നു കഴിയുന്ന അച്ഛൻ നസീർ ഖാൻ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നു. അകത്ത് നിന്നും പ്രതികരണവുമുണ്ടായില്ല. തുട‍ർന്ന് പോലീസ് സഹായത്തോടെ വാതില്‍ തുറന്നു. സഹോദരങ്ങളായ സുബേർ ഖാൻ, ആഫാൻ ഖാൻ എന്നിവരെ രണ്ടു മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തി.

മെലി‌ഞ്ഞൊട്ടിയ നിലയിലായിരുന്നു മൃതദേഹം. അവശ നിലയിലായിരുന്ന അമ്മ റുഖ്സാന ഖാനെ അടിയന്തര ചികിത്സയ്ക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.