ജോർജിന് ഇനി അഭയം യു.ഡി.എഫോ.. ? കട്ടക്കലിപ്പിൽ കോൺഗ്രസ്: ഒറ്റയ്ക്കു നിന്നാൽ പച്ച പിടിക്കില്ലെന്നുറപ്പ്: മകനെ സേഫാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനൊരുങ്ങി പി.സി ജോർജ്; ജോർജിനെ തകർക്കാനുറച്ച് എസ്.എൻ.ഡി.പിയും മുസ്ലീം സമുദായവും; പൂഞ്ഞാറിൽ ഏതുവിധേനെയും മത്സരിക്കാൻ തയ്യാറെടുത്ത് ഷോൺ ജോർജ്; ജോർജിനെ ഒതുക്കാൻ കോൺഗ്രസ്

ജോർജിന് ഇനി അഭയം യു.ഡി.എഫോ.. ? കട്ടക്കലിപ്പിൽ കോൺഗ്രസ്: ഒറ്റയ്ക്കു നിന്നാൽ പച്ച പിടിക്കില്ലെന്നുറപ്പ്: മകനെ സേഫാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനൊരുങ്ങി പി.സി ജോർജ്; ജോർജിനെ തകർക്കാനുറച്ച് എസ്.എൻ.ഡി.പിയും മുസ്ലീം സമുദായവും; പൂഞ്ഞാറിൽ ഏതുവിധേനെയും മത്സരിക്കാൻ തയ്യാറെടുത്ത് ഷോൺ ജോർജ്; ജോർജിനെ ഒതുക്കാൻ കോൺഗ്രസ്

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: നിന്നിടത്തെല്ലാം കുളം കലക്കിയ പി.സി ജോർജ് ഏറ്റവും ഒടുവിൽ ഗത്യന്തരമില്ലാതെ കോൺഗ്രസിന്റെ കാലുപിടിച്ചെത്തുന്നു. കോൺഗ്രസിന്റെ ദയവിലൂടെ കേരള കോൺഗ്രസ് ജോസഫിന്റെ ഭാഗമാകാനും വീണ്ടും പൂഞ്ഞാറിൽ മത്സരിക്കുന്നതിനുമാണ് ഇപ്പോൾ ജോർജ് രംഗപ്രവേശം ചെയ്യുന്നത്. എന്നാൽ, ജോർജിനെതിരായ ശക്തമായ വികാരമാണ് ഇപ്പോൾ കോൺഗ്രസിൽ ഉരുത്തിരിയുന്നത്. കോൺഗ്രസിനെതിരെ പാരവച്ച ശേഷം മുന്നണി വിച്ച ജോർജിനെ തിരികെ എടുക്കരുതെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

ജോസ് കെ.മാണി മുന്നണി വ്ിട്ടു പോയതോടെയാണ് പി.സി ജോർജ് ഇപ്പോൾ കേരള കോൺഗ്രസുകളുടെ ഏകീകരണം എന്ന തന്ത്രവുമായി പി.ജെ ജോസഫിനെ സമീപിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലെ ഒരു മുന്നണിയുടെയും ഭാഗമല്ല പി.സി ജോർജ്. കഴിഞ്ഞ തവണ ഒറ്റയ്ക്കു പൂഞ്ഞാറിൽ മത്സരിച്ചു വിജയിച്ച സാഹചര്യമല്ല ഇത്തവണ എന്നു ജോർജിനു നന്നായി അറിയാം. അതു കൊണ്ടു തന്നെയാണ് ഇക്കുറി ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി തന്നെ നിൽക്കാൻ ജോർജ് തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാലു വർഷത്തിനിടെ എസ്.എൻ.ഡി.പി സമുദായത്തെയും, ജോർജിന് ഏറെ പിൻതുണ നൽകിയിരുന്ന മുസ്ലീം സമുദായത്തേയും എതിർ ചേരിയിൽ ആക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെയാണ് കന്യാസ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന പ്രസ്താവന നടത്തി ക്രൈസ്തവ കുടുംബങ്ങളിലെ സ്ത്രീകൾ അടക്കമുള്ളവരുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജോസഫിനൊപ്പം ചേരാനുള്ള ജോർജിന്റെ തന്ത്രം. യുഡിഎഫിൽ എത്തിയ ശേഷം മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാനാണ് ഇപ്പോൾ പി.സി ജോർജ് ആ്ഗ്രഹിക്കുന്നതും.

എന്നാൽ, പി.സി ജോർജിനെ മുന്നണിയുടെ ഭാഗമാക്കി പൂഞ്ഞാർ വീണ്ടും കൈവെള്ളയിൽ വച്ചു നൽകുന്നതിനെതിരെ കടുത്ത എതിർപ്പാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്. പൂഞ്ഞാർ സീറ്റ് ഐ ഗ്രൂപ്പിനു വിട്ടു നൽകണമെന്നും, ഇവിടെ ജോസഫ് വാഴയ്ക്കൻ തന്നെ മത്സരിക്കണമെന്നുമാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ കോൺഗ്രസിലെ തന്നെ ശക്തരായ നേതാക്കളെ തന്നെ കളത്തിൽ ഇറക്കണമെന്നും പ്രവർത്തകർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

പൂഞ്ഞാറിൽ ജോസഫ് വാഴയ്ക്കൻ ഇല്ലെങ്കിൽ യുവജന പ്രാതിനിധ്യം തന്നെ വേണമെന്നതാണ് മറ്റൊരു ആവശ്യം. മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൂടിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിജു പുന്നത്താനത്തിന്റെ പേരാണ് പ്രാദേശിക നേതാക്കളിൽ പലരും ഉയർത്തിക്കാട്ടുന്നത്. പൂഞ്ഞാറിൽ ഗ്രാസ് റൂട്ട് തലത്തിൽ പോലുമുള്ള ബിജുവിന്റെ ബന്ധങ്ങളാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചയും ജോർജിന്റെ കാര്യത്തിൽ വേണ്ടെന്നു തന്നെയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.