തട്ടിയും മുട്ടിയും നിൽക്കും: തരം കിട്ടിയാൽ ചിത്രവും വീഡിയോയിലാക്കും: അടിമാലിയിലെ ലതാ ദേവിയുടെ ഹണി ട്രാപ്പ് കെണിയിൽ കുടുങ്ങിയവർ നിരവധി: പിന്നിൽ റിട്ട.ഡി വൈ.എസ്.പിയും

തട്ടിയും മുട്ടിയും നിൽക്കും: തരം കിട്ടിയാൽ ചിത്രവും വീഡിയോയിലാക്കും: അടിമാലിയിലെ ലതാ ദേവിയുടെ ഹണി ട്രാപ്പ് കെണിയിൽ കുടുങ്ങിയവർ നിരവധി: പിന്നിൽ റിട്ട.ഡി വൈ.എസ്.പിയും

ക്രൈം ഡെസ്ക്

മൂന്നാർ: തട്ടിയും മുട്ടിയും തലോയിടും ആരുമായും അടുപ്പം സ്ഥാപിക്കാനും ആരെയും വരുതിയിലാക്കാനും പ്രത്യേകമായ കഴിവുണ്ടായിരുന്നു ലതാദേവിയ്ക്ക്. ആ കഴിവ് തന്നെയാണ് ലതാദേവി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ പുറത്തെടുത്തതും. വ്യാപാരിയെ മാത്രമല്ല, അടിമാലിയിലും ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് സംഘം മാസങ്ങളോളമായി വിലസിയിരുന്നതായി പൊലീസ് കണ്ടെത്തി. ലോക്ക് ഡൗൺ സമയത്ത് പോലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തുകയായിരുന്നു.

ഇത്തരത്തിൽ നിരവധി ആളുകളാണ് പ്രദേശത്ത് അടക്കം ഈ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയതെന്ന നിർണ്ണായക സൂചനകളും പുറത്തു വന്നിട്ടുണ്ട്. സംഘത്തിൽ ഒരു റിട്ട.ഡിവൈ.എസ്.പിയുണ്ടെന്നും ഇയാളാണ് സംഘത്തെ നിയന്ത്രിക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​ര​വ​ധി പേ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യി​ട്ടാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​നും ഒ​രു സ്ത്രീ​യു​മു​ള്‍​പ്പെ​ടെ നാ​ലു പേ​രെ ഇ​ന്ന​ലെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പ് സം​ഘം പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നു പ​ണം ത​ട്ടി​യ​തി​നു പു​റ​മെ ഒ​പ്പി​ട്ട ചെ​ക്കു​ക​ളും മു​ദ്ര​പ​ത്ര​വും കൈ​ക്ക​ലാ​ക്കി.

അ​ടി​മാ​ലി ക​ത്തി​പ്പാ​റ സ്വ​ദേ​ശി​നി ല​താ​ദേ​വി(32), അ​ടി​മാ​ലി ചാ​റ്റു​പാ​റ സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​റ്റ​പ്പി​ള്ളി​ല്‍ ബെ​ന്നി മാ​ത്യു(56), അ​ടി​മാ​ലി പ​ടി​ക​പ്പ് സ്വ​ദേ​ശി​ക​ളാ​യ ച​വ​റ്റു​കു​ഴി​യി​ല്‍ ഷൈ​ജ​ന്‍ (43), മു​ഹ​മ്മ​ദെ​ന്നു വി​ളി​ക്കു​ന്ന ത​ട്ടാ​യ​ത്ത് വീ​ട്ടി​ല്‍ ഷ​മീ​ര്‍ (38) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്ഥ​ല​ക്ക​ച്ച​വ​ട​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് പു​രു​ഷ​ന്‍‌​മാ​രെ സ​മീ​പി​ക്കു​ക​യും അ​വ​രോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​ക​യു​മാ​ണ് ആ​ദ്യ പ​ടി. ഇ​തി​നി​ട​യി​ല്‍ അ​വ​ര​റി​യാ​തെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ടു​ക്കും. ആ​ളു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നു സ്ഥാ​പി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​ത്.

തു​ട​ര്‍​ന്ന് ഇ​ര​യെ സ​മീ​പി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ല്‍​കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ത​ന്ത്രം. സാ​ധാ​ര​ണ​ക്കാ​ര്‍ ഈ ​ഭീ​ഷ​ണി​യി​ല്‍ ത​ക​രും. പ​ണം കൊ​ടു​ക്കും. ഇ​തോ​ടെ ഇ​വ​ര്‍ കൂ​ടു​ത​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ് രീ​തി.

അ​ടി​മാ​ലി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​ര​മി​ങ്ങ​നെ: കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ല​താ​ദേ​വി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സ്ഥ​ല​ക്ക​ച്ച​വ​ട ബ്രോ​ക്ക​റെ​ന്ന നി​ല​യി​ല്‍ ത​ട്ടി​പ്പു​മാ​യി ആ​ദ്യം പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ സ​മീ​പി​ച്ച​ത്. അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ല​താ​ദേ​വി അ​ദ്ദേ​ഹം അ​റി​യാ​തെ ചി​ത്ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി.

തു​ട​ര്‍​ന്ന് റി​ട്ട.​ഡി​വൈ​എ​സ്പി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ചു ല​താ​ദേ​വി​യെ പീ​ഡി​പ്പി​ച്ച​താ​യി കാ​ണി​ച്ചു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ പ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ഡ്വ.​ബെ​ന്നി മാ​ത്യു​വി​ന്‍റെ പ​ക്ക​ല്‍ പ​ണം ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.​

ഇ​ത​നു​സ​രി​ച്ച്‌ പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി എ​ഴു​പ​തി​നാ​യി​രം രൂ​പ ബെ​ന്നി​മാ​ത്യു​വി​ന്‍റെ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു. പ​ണം കൈ​പ്പ​റ്റി​യ ഇ​ദ്ദേ​ഹം ഒ​രു ല​ക്ഷ​വും ഒ​ന്ന​ര​ല​ക്ഷ​വും തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടു ചെ​ക്കു​ക​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും ഒ​പ്പി​ട്ട് വാ​ങ്ങു​ക​യും ചെ​യ്തു.

ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം കേ​സി​ലെ നാ​ലാം​പ്ര​തി ഷ​മീ​ര്‍ പ​രാ​തി​ക്കാ​ര​നെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൂ​ടി ഒ​പ്പി​ട്ട് വാ​ങ്ങി ബെ​ന്നി മാ​ത്യു​വി​നെ ഏ​ല്‍​പ്പി​ച്ചു.​ഇ​തി​നു പു​റ​മെ കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ഷൈ​ജ​ന്‍ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 60,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു.​ ന​ല്‍​കി​യ പ​ണ​ത്തി​നു പു​റ​മെ കൂ​ടു​ത​ല്‍ പ​ണ​മാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വ്യാ​പാ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂ​ച​ന.​

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.​ പി​ടി​യി​ലാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു പ​രാ​തി​കൂ​ടി അ​ടി​മാ​ലി പോ​ലീ​സി​നു ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.​കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മെ സ​മാ​ന രീ​തി​യി​ല്‍ വേ​റെ​യും ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന് അ​ടി​മാ​ലി സി​ഐ അ​നി​ല്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.