ഗ്യാസിന് സ്വർണ്ണവില : സിലിണ്ടറിന് ആക്രിവില ; ഗ്യാസ് വാങ്ങാൻ സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് പ്രതിഷേധം ; വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്
സ്വന്തം ലേഖകൻ കോട്ടയം: ഗ്യാസിന് സ്വർണ്ണ വില, എന്നാൽ സിലിണ്ടറിന് ആക്രിവില. ഭക്ഷണം പാകം ചെയ്യുന്നതിന് സിലിണ്ടർ ആക്രി വിലയ്ക്ക് തൂക്കി വിറ്റ് ജനങ്ങളുടെ പ്രതിഷേധം. വേറിട്ട പ്രതിഷേധം അയർക്കുന്നത്ത്. അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഗ്യാസ് വില വർദ്ധനവിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ച് സിലിണ്ടർ ആക്രിവിലക്കു തൂക്കി വിറ്റ് പ്രതിഷേധിച്ചത്. പ്രതിഷേധയോഗത്തിൽ, വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. മോളി തോമസ്, ലിസമ്മ ബേബി, ബിനോയ് മാത്യു, ഷൈലജ […]