play-sharp-fill
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ മാറ്റം ; ഇനി മുതൽ വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ മാറ്റം ; ഇനി മുതൽ വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും ഉണ്ടാകും. സർട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

നിലവിൽ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥിയുടെ പേര് കൂടാതെ മാതാപിതാക്കളുടെ പേരും , കുട്ടിയുടെ ജനനത്തിയതി, വിദ്യാർത്ഥിയുടെ ഫോട്ടോ, ആകെ സ്‌കോർ, സ്‌കൂൾ കോഡ് എന്നിവയും ഉൾപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയർ സെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റും രണ്ടാം വർഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഒന്നാക്കി നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.