ഇ​​​ന്ധ​​​ന​​​വി​​​ല​ കു​​തി​​ച്ചു​​യ​​രു​​ന്നു; പെട്രോളിന് 105 രൂപ കടന്നു; 11 ദി​വ​സ​ത്തി​നി​ടെ ഡീ​സലിന് 2.58 രൂ​പയും പെ​​​ട്രോ​​​ളി​​​ന് 1.45 രൂ​​​പയും​​​ കൂ​​ടി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​ കു​​തി​​ച്ചു​​യ​​രു​​ന്നു. പതിവു പോലെ ഇന്ധനവില ഇന്നും കൂട്ടി.

പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 11 ദി​​​വ​​​സ​​​ത്തി​​​നു​​​ള​​​ളി​​​ല്‍ ഡീ​​​സ​​​ലി​​​ന് 2.58 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​യു​​ണ്ടാ​​യി.​ പെ​​​ട്രോ​​​ളി​​​ന് 1.45 രൂ​​​പയും​​​ കൂ​​ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 12 പൈസയും, ഡീസലിന് 96 രൂപ 41 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഡീസലിന് 2.97 രൂപയും, പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ല്‍ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ​ വി​​​ല​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. സ​​​ര്‍​ക്കാ​​​ര്‍ നി​​​കു​​​തി ചു​​​മ​​​ത്തു​​​ന്ന​​​തു കൂ​​​ടു​​​ക​​​യും കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തും വി​​​ലവ്യ​​ത്യാ​​സ​​ത്തി​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​.

വി​​​ല കു​​​റ​​​യ്ക്കാ​​​ന്‍ പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​​ന്നെ​​ങ്കി​​ലും​ കേ​​ര​​ളം ഉ​​ള്‍​​പ്പെ​​ടെ ഭൂ​​​രി​​​പ​​​ക്ഷം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും എ​​​തി​​​ര്‍​ത്ത​​​തി​​​നാ​​​ല്‍ ന​​ട​​ന്നി​​ല്ല.