തന്‍റെ ജോലി പോകാൻ കാരണം തമിഴ് സൂപ്പർതാരം അജിത്ത്; നിരവധി തവണ കാണാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണം’; ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
സ്വന്തം ലേഖിക
ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിന്റെ വീടിനു മുന്നിൽ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
അജിത്തിനെ കാണാൻ സാധിക്കാത്തതിലുള്ള നിരാശയെ തുടർന്നാണ് ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപം യുവതിക്ക് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തന്‍റെ ജോലി പോകാൻ കാരണം അജിത്താണെന്നും യുവതി ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
2020ൽ അജിത്തും അദ്ദേഹത്തിന്‍റെ ഭാര്യയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവരുടെ വീഡിയോ ഫർസാന സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യ്തു.
വീഡിയോ വൈറലായതോടെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഫർസാനയെ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ആശുപത്രി ഫർസാനയെ പറഞ്ഞുവിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ഇല്ലാതെ ജീവിയ്ക്കുകയാണ് ഫര്‍സാന. ഇതിനിടയില്‍ പല തവണ അജിത്തിനെ കാണാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ഭാര്യ ശാലിനെയും വിളിച്ച് സംസാരിച്ചിട്ടും അജിത്തിനെ കാണാന്‍ സാധിച്ചില്ലെന്ന് ഫര്‍സാന പറയുന്നു. മകളുടെ പഠിപ്പിന് ഫീസ് നല്‍കുന്ന കാര്യം അജിത്തിനോട് പറയാം എന്ന് സെക്രട്ടറി പറഞ്ഞതിനോട് ഫര്‍സാന യോജിച്ചില്ല.
യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന് മുന്നിലെത്തി. പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിയില്ല. ഇതിനെത്തുടർന്ന് തന്‍റെ ജോലി തെറിപ്പിച്ചത് അജിത്താണെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു.
തീകൊളുത്താൻ ശ്രമിച്ച യുവതിയെ പോലീസ് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ ഫര്‍സാന പോലീസ് കസ്റ്റഡിയിലാണ്. യുവതിക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തോട് അജിത്തോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷം ബൈക്കില്‍ ലോകസഞ്ചാരത്തിലാണ് അജിത്ത്. യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.