സമരം കഴിഞ്ഞ് പൊടിയും തട്ടി നേതാക്കൾ വീട് പറ്റി; ഫോട്ടോ വെച്ച് നാടു നീളെ പ്രദർശിപ്പിച്ച    ഫ്ലക്സ് ബോർഡ് കോട്ടയം നഗരത്തിലെ നടപ്പാതകളിൽ ; അനധികൃത ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പുല്ലുവില കൽപ്പിച്ച് അധികാരികൾ

സമരം കഴിഞ്ഞ് പൊടിയും തട്ടി നേതാക്കൾ വീട് പറ്റി; ഫോട്ടോ വെച്ച് നാടു നീളെ പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡ് കോട്ടയം നഗരത്തിലെ നടപ്പാതകളിൽ ; അനധികൃത ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പുല്ലുവില കൽപ്പിച്ച് അധികാരികൾ

സ്വന്തം ലേഖകൻ

കോട്ടയം : അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യാതൊരു കൂസലും അധികാരികൾക്കില്ല. നഗരത്തിലെ മുക്കിലും മൂലയിലുമെല്ലാം തലയെടുപ്പോടെ ഫ്ലക്സ് ബോർഡുകൾ ഉയർന്നുനിൽക്കുകയാണ്.

കോട്ടയം നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം യാത്രക്കാരുടെ കാഴ്ച മറച്ച് നിരവധി ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ആവശ്യം കഴിഞ്ഞാൽ ഇവ ഉപേക്ഷിക്കുന്നത് നടപ്പാതയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശപാതയ്ക്ക് സമീപമുള്ള നടപ്പാതയിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഫ്ലക്സ് ബോർഡ് ഉപേക്ഷിച്ചിരിക്കുന്നത്. യുഡിഎഫിന്റ സമരപരിപാടിയുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡ്‌ ആണിത്.

സമരം കഴിഞ്ഞ് പൊടിയും തട്ടി നേതാക്കൾ വീട് പറ്റിയിട്ടും ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തില്ല.

ജനങ്ങൾക്ക് നടന്നു പോകാൻ കഴിയാത്ത വിധമാണ് ഫ്ലക്സ് ബോർഡ് നടപ്പാതയിൽ ഉപേക്ഷിച്ചിരിക്കുന്നത് .

സെന്‍ട്രല്‍ ജംഗ്ഷന്‍, ഗാന്ധിസ്ക്വയര്‍, ബേക്കര്‍ ജംഗ്ഷന്‍, കഞ്ഞിക്കുഴി, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം അനധികൃത ബോര്‍ഡുകളാണ്. റോഡിനു കുറുകെ വയ്ക്കുന്ന കമാനങ്ങള്‍ പകുതിയാക്കി റോഡിന്‍റെ വിവിധ വശങ്ങളിലും അടുത്ത നാളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനു പുറമേ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് മിക്ക ബോര്‍ഡുകളും.

അധികാരികളുടെ മൂക്കിൻ തുമ്പിൽ ഇത്തരമൊരു അനാസ്ഥ നടന്നിട്ടും യാതൊരു നടപടിയുമെടുക്കാൻ ഇവർ തയാറാകുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവിനും പുല്ലു വിലയാണ് കോട്ടയം മുനിസിപ്പാലിറ്റിക്ക്..!