play-sharp-fill

ജീവിക്കാന്‍ വഴിയില്ല; വാടകവീടിനുമുന്നില്‍ ‘വൃക്കയും കരളും വില്‍ക്കാനുണ്ട് ‘ എന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ഇത്തരം ബോര്‍ഡ് വെച്ചത്. അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അധ്വാനിച്ച്‌ ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരന്‍ കൈക്കലാക്കി, വരുമാനം നിലച്ച്‌ ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വ‍ൃക്കയും കരളും വില്‍പനയ്ക്ക് എന്ന് വീടിന് മുന്നില്‍ ബോര്‍ഡ് വെച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. വീടിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ബോർഡ് കേരളത്തിന് […]

സമരം കഴിഞ്ഞ് പൊടിയും തട്ടി നേതാക്കൾ വീട് പറ്റി; ഫോട്ടോ വെച്ച് നാടു നീളെ പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡ് കോട്ടയം നഗരത്തിലെ നടപ്പാതകളിൽ ; അനധികൃത ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പുല്ലുവില കൽപ്പിച്ച് അധികാരികൾ

സ്വന്തം ലേഖകൻ കോട്ടയം : അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യാതൊരു കൂസലും അധികാരികൾക്കില്ല. നഗരത്തിലെ മുക്കിലും മൂലയിലുമെല്ലാം തലയെടുപ്പോടെ ഫ്ലക്സ് ബോർഡുകൾ ഉയർന്നുനിൽക്കുകയാണ്. കോട്ടയം നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം യാത്രക്കാരുടെ കാഴ്ച മറച്ച് നിരവധി ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആവശ്യം കഴിഞ്ഞാൽ ഇവ ഉപേക്ഷിക്കുന്നത് നടപ്പാതയിലാണ്. ആകാശപാതയ്ക്ക് സമീപമുള്ള നടപ്പാതയിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഫ്ലക്സ് ബോർഡ് ഉപേക്ഷിച്ചിരിക്കുന്നത്. യുഡിഎഫിന്റ സമരപരിപാടിയുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡ്‌ ആണിത്. സമരം കഴിഞ്ഞ് പൊടിയും തട്ടി നേതാക്കൾ വീട് […]