സിപിഎം ഭരിക്കുന്ന കോട്ടയം കണ്ണിമല സര്‍വീസ് സഹകരണ ബാങ്കില്‍ വൻ സാമ്പത്തിക തട്ടിപ്പ്; 50 ലക്ഷം രൂപയുടെ ക്രമക്കേട്; ഒരു ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
കോട്ടയം: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇതോടെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളുടെ ഒരു നീണ്ട നിരയാണ് പുറത്തുവരുന്നത്.
കോട്ടയം മുണ്ടക്കയം കണ്ണിമല സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോട്ടയം ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്ന വിവിധ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകൾ ഏറെ ചർച്ചാ വിഷയമായിരുന്നു.
പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളില്‍ നടന്ന തട്ടിപ്പും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം ഭരിക്കുന്ന മുണ്ടക്കയം കണ്ണിമല സര്‍വീസ് സഹകരണ ബാങ്കിൽ
അരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ ഗിരീഷിനെ സസ്പെന്‍ഡ് ചെയ്തു.
സഹകരണ വകുപ്പ് ജോയിന്‍ രജിസ്റ്റര്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് അച്ചടക്ക നടപടി ഉണ്ടായത്.
ബാങ്കിന്റെ ഒരു ശാഖയില്‍ കണ്ടെത്തിയ തട്ടിപ്പ് പരിശോധിച്ച് വന്നപ്പോഴാണ് ഹെഡ് ഓഫീസില്‍ അടക്കം തട്ടിപ്പുകള്‍ ഉണ്ടെന്ന് വ്യക്തമായത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരിട്ട് പരിശോധന നടത്താന്‍ സഹകരണ വകുപ്പ് ജോയിന്‍ രജിസ്റ്റര്‍ നീക്കം നടത്തിയത്.
വായ്പ ചിട്ടി എന്നിവയിലാണ് ജീവനക്കാരന്‍ കൃത്രിമം നടത്തിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിലെ മറ്റു ചില ജീവനക്കാരുടെ ഒത്താശയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വായ്പാ തട്ടിപ്പ് നടത്തിയത് വസ്തുവിന്റെ മൂല്യത്തേക്കാള്‍ നാലിരട്ടി തുക ബാങ്കില്‍ കൃത്രിമം കാട്ടി ആണെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ തെളിഞ്ഞു. തട്ടിപ്പില്‍ നിരവധി ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഒരു വനിത ജീവനക്കാരിയും വായ്പ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
തട്ടിപ്പ് ഇപ്പോള്‍ തുടങ്ങിയതല്ല എന്ന് വ്യക്തമായതിനാൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് സഹകരണ വകുപ്പിൻ്റെ തീരുമാനം. സംഭവം കണ്ടെത്തിയ ഭരണ സമിതി ജീവനക്കാര്‍ക്കെതിരെ തുടരന്വേഷണം നടക്കുകയാണ്. ഒരു സബ്കമ്മിറ്റിയെ വെച്ചാണ് അന്വേഷണം.
സംഭവത്തില്‍ ജീവനക്കാരനായ ഗിരീഷിൻ്റെ പത്തനംതിട്ടയിലുള്ള ആസ്ഥാനം ഈടായി ബാങ്ക് എഴുതി വാങ്ങിയിട്ടുണ്ട്. എത്ര രൂപയുടെ തട്ടിപ്പാണ് നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ എന്ന് കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി വൈകാതെ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് നീക്കം. തുടര്‍ അന്വേഷണത്തിനായി സഹകരണ ഇന്‍സ്പെക്ടര്‍ ഫാസിലിനെ ആണ് നിയമിച്ചിരിക്കുന്നത്. സിപിഎം ഭരണ സമിതിക്ക് കീഴില്‍ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.