play-sharp-fill
സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി.ദോഹ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92-ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്. കാനഡയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ ബൽജിയത്തിനായിരുന്നു കളിയിൽ മേധാവിത്വം. 12–ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്നെയുടെ ഫ്രീകിക്ക് മൊറോക്കോ പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. ആദ്യ മിനിറ്റുകളിൽ ബൽജിയത്തിന് ഒന്നിലേറെ കോർണറുകൾ ലഭിച്ചെങ്കിലും മൊറോക്കോ പ്രതിരോധത്തിന്റെ കരുത്തു വെളിപ്പെടുത്തുന്നതായി അവയൊക്കെ. 16–ാം മിനിറ്റിൽ ബൽജിയത്തിനായി തോർഗൻ ഹസാഡ് എടുത്ത ഫ്രീകിക്ക് സഹോദരൻ കൂടിയായ ഏദന്‍ ഹസാഡിലെത്തി. കെവിൻ ഡി ബ്രൂയ്നെയ്ക്കു പന്തു നല്‍കിയെങ്കിലും ആ നീക്കം മറ്റൊരു കോർണറിലാണ് അവസാനിച്ചത്. ബൽജിയം കോർണ‌റിൽ അമദൗ ഒനാന ഹെഡ് ചെയ്തെങ്കിലും അതും പോസ്റ്റിലെത്തിയില്ല.

കളി 19–ാം മിനിറ്റ് പിന്നിട്ടപ്പോൾ 79 ശതമാനമായിരുന്നു ബൽജിയത്തിന്റെ പൊസഷൻ. മൊറോക്കോ പോസ്റ്റിലേക്ക് ബൽജിയം ഉന്നമിട്ടത് നാലോളം ഷോട്ടുകൾ. 27–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനു വിപരീതമായി ബൽജിയം ബോക്സിൽ മൊറോക്കോ താരം അച്റഫ് ഹക്കിമിക്കു പന്തു ലഭിച്ചെങ്കിലും ബാറിന്റെ വളരെയേറെ ഉയരത്തിലൂടെ പന്തു പുറത്തേക്കുപോയി. ആദ്യ 40 മിനിറ്റു കഴിഞ്ഞപ്പോഴും ഗോളടിക്കാൻ ബൽജിയത്തിനോ, മൊറോക്കോയ്ക്കോ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ (44) ബൽജിയത്തെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. മൊറോക്കോ ഫോർവേ‍ഡ് ഹക്കിം സിയെച്ചാണ് ഗോൾ നേടിയത്. എന്നാൽ വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ റഫറി ഗോൾ അനുവദിച്ചില്ല.

Tags :