play-sharp-fill

ഫിഫ ദ ബെസ്റ്റ്; ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി മെസി; അലക്‌സിയ പ്യുട്ടിയസ് വനിതാ താരം; ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങൾ തൂത്തുവാരി അര്‍ജന്റീന

സ്വന്തം ലേഖകൻ പാരീസ്: ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ലയണല്‍ മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം. അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അർഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫയുടെ മികച്ച താരമാകുന്നത്. കരീം ബെന്‍സമയെയും കിലിയന്‍ എംബപ്പെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. 7–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 […]

ആരാകും ഫിഫയുടെ മികച്ച താരം..? ഫൈനൽ റൗണ്ടിൽ മെസ്സി, എംബാപ്പെ, ബെൻസെമ..! പ്രഖ്യാപനം രാത്രി 1.30 ന്; ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും, യുട്യൂബ് ചാനലിലൂടെയും പുരസ്കാരദാന ചടങ്ങ് തത്സമയം കാണാം

സ്വന്തം ലേഖകൻ ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ.പാരീസിൽ തിങ്കളാഴ്ച രാത്രി 1.30-ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ എംബാപ്പെ എന്നിവർ തമ്മിലാണ് അവസാനഘട്ട പോരാട്ടം.ഇവരില്‍ ആരാവും വിജയി എന്ന ചോദ്യത്തിന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരമാകും. അർജന്റീനയെ ഖത്തർ ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പുറമെ പിഎസ്ജിക്കായി സീസണില്‍ 16 ഗോളും 14 അസിസ്റ്റും 27 മത്സരങ്ങളില്‍ മെസി നേടിയിട്ടുണ്ട് ഈ കാരണങ്ങൾ […]

സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി.ദോഹ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92-ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് ഗോളുകൾ നേടിയത്. കാനഡയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ […]