video
play-sharp-fill

ദുബായിയിൽ ഫാൻസി നമ്പർ പ്ലേറ്റുകളുടെ 79ാമത് ഓണ്‍ലൈൻ ലേലം സംഘടിപ്പിക്കുന്നു

Spread the love

ദുബായിയിൽ സ്വകാര്യ വാഹനങ്ങള്‍, ക്ലാസിക് വാഹനങ്ങള്‍, മോട്ടോർ സൈക്കിളുകള്‍ എന്നിവക്ക് ഉപയോഗിക്കാവുന്ന മൂന്ന്, നാല്, അഞ്ച് അക്ക കോമ്ബിനേഷനുകള്‍ അടങ്ങിയ 350 നമ്ബർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലമാണ് സംഘടിപ്പിക്കുന്നത്.ലേലത്തില്‍ ‘എച്ച്‌’ മുതല്‍ ‘ഇസെഡ്’ വരെയുള്ള കോഡുകള്‍ ഉള്ള പ്ലേറ്റുകളാണ് ഉൾപ്പെടുത്തുന്നത്.

 

ലേലത്തിനുള്ള രജിസ്ട്രേഷൻ മേയ് 19 തിങ്കളാഴ്ച ആരംഭിക്കും. അഞ്ചു ദിവസം മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. മേയ് 26 തിങ്കളാഴ്ച ലേലം ആരംഭിക്കും. എല്ലാ വില്‍പ്പനകള്‍ക്കും അഞ്ചു ശതമാനം മൂല്യവർധിത നികുതി ബാധകമാണ്.

ലേലത്തില്‍ പങ്കെടുക്കുന്നവർ ദുബൈയില്‍ സാധുവായ ട്രാഫിക് ഫയല്‍ കൈവശം വെച്ചിരിക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവർ ആർ.‌ടി.‌എക്ക് 5000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്കും 120 ദിർഹമിന്റെ റീഫണ്ട് ചെയ്യാത്ത പാർടിസിപേഷൻ ഫീസും സമർപ്പിക്കണം. ഉമ്മു റമൂല്‍, അല്‍ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലോ ആർ.‌ടി.‌എ വെബ്‌സൈറ്റ് വഴി ക്രെഡിറ്റ് കാർഡ് വഴിയോ പണമടക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group