ഏറ്റുമാനൂരിൽ സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസിറങ്ങി: പൊലീസ് രംഗത്തിറങ്ങിയത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാൻ പോലീസിന്റെ വ്യാപക തെരച്ചിൽ. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്പഷൽ കോംബിങ് ഓപ്പറേഷന്റെ ഭാഗമായാണ് കോളനികളിലും ഏറ്റുമാനൂർ ടൗണിലും തെരച്ചിൽ നടത്തിയത്.
കഞ്ചാവ്, മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളുടെ സാന്നിധ്യം കൊണ്ട് കുപ്രസിദ്ധമായ കോട്ടമുറി കോളനിയിൽ ഉൾപ്പെടെ തെരച്ചിൽ നടത്തി. ഒളിവിൽ കഴിയുന്ന പ്രതികൾ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവരെ ലക്ഷ്യം വച്ചായിരുന്നു തെരച്ചിലെങ്കിലും ആരെയും പിടികിട്ടിയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. രാജേഷ് കുമാർ, എസ്‌ഐ പി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന പോലീസ് സംഘമാണ് തെരച്ചിൽ നടത്തിയത്.
Third Eye News Live
0