നഗരമധ്യത്തിലെ തട്ടുകട ഉടമയെ ഈരയിൽക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തി: മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു; ദുരൂഹതയെന്നു ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഈരയിൽക്കടവ് റോഡിൽ തട്ടുകട ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തട്ടുകട ഉടമയും തലശേരി സ്വദേശിയുമായ ഹാഷി(50)മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച്ച രാത്രി ഒൻപതര മണിയോടെ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഈരയിൽ കടവ് റോഡിലാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. മൃതദേഹം മോർച്ചെറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണകാരണം എന്താണെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ഹാഷിമിന്റെ മരണകാരണം എന്താണെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിക്കൂ.
Third Eye News Live
0