എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ധർണാ സമരം നടത്തി; വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി

എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ധർണാ സമരം നടത്തി; വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ജീവനക്കാരുടെ സമരചരിത്രത്തിൽ പുതിയൊരു അദ്ധ്യായം രചിച്ച പ്രക്ഷോഭ ദിനമായി ഇന്നലെ 1000 കേന്ദ്രങ്ങളിൽ നടത്തിയ ധർണ്ണ മാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജില്ലയിൽ 60 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. രാജ്യത്തെ അക്ഷരാർത്ഥത്തിൽ വിൽപനക്ക് വച്ച മോഡി സർക്കാരിന് കീഴിൽ ജനങ്ങൾ സർവ്വരീതിയിലും ഇത്രയധികം ദുരിതം അനുഭവിച്ച കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. ദശലക്ഷക്കണക്കിന് മനുഷ്യർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടിട്ടും ദ്രോഹനയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന പൊതുമുതൽ കവർച്ചയിലൂടെ നടത്തുന്നത്. 6 ലക്ഷം കോടി രൂപയുടെ സമാഹരണമെന്ന പേരിൽ മോഡി സർക്കാർ ഇന്ത്യൻ സമ്പത്താകെ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കുകയാണ്. കോവിഡ് വിതച്ച ദുരിതത്തിനൊപ്പം പെട്രോൾ ഡീസൽ പാചകവാതക വില വർധിപ്പിച്ചുള്ള പകൽ കൊള്ളയും മോഡി സർക്കാർ തുടരുകയാണ്. ജീവിതത്തെ സംബന്ധിച്ച ആശങ്ക പങ്ക് വയ്ക്കാത്ത ഒരാളെ പോലും കാണാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
ഇതിനെതിരായ പോരാട്ടമാണ് നടന്നത്.

പിഎഫ്ആർഡിഎ നിയമത്തിനെതിരെ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംഘടന ഉയർത്തുന്ന പ്രക്ഷോഭം തുടരുകയാണ്. ഒപ്പം കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുന്നതിനായി ഇടതുമുന്നണി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ തുടർ നടപടിയുണ്ടാകണമെന്ന ആവശ്യവും ഈ സമരത്തിൽ ഉയർത്തുന്നു. ഒരു വികസിത ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്ന ജനോന്മുഖ സിവിൽ സർവീസ് കെട്ടിപ്പടുക്കാനുള്ള ഇടതുമുന്നണി സർക്കാരിന്റെ പരിശ്രമങ്ങളോടൊപ്പം സൃഷ്ടിപരമായി ജീവനക്കാരെ അണിനിരത്തിയ പോരാട്ട ദിനം കൂടിയായി സെപ്തംബർ 15. പതിനായിരക്കണക്കിന് ജീവനക്കാർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുത്ത ധർണ്ണാസമരം വനിതകളുടെയും പുതു തലമുറ ജീവനക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ മനേഷ് ജോൺ, പി കെ ശ്രീകാന്ത്, പി ഡി മനോജ്, കെ ബി ഷാജി എന്നിവർ ഉദ്ഘാടനം ചെയ്തു. തിരുനക്കരയിൽ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാറും കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി വി കെ ഉദയനും ധർണ്ണ ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ വി സി അജിത്ത് കുമാർ, ഷീന ബി നായർ, സിയാദ് ഇ എസ്, എം ആർ പ്രമോദ്, സുദീപ് എസ്, രാജേഷ് കുമാർ പി പി, പി എൻ ഉഷ എന്നിവർ ഉദ്ഘാടനം നടത്തി.

ആർപ്പൂക്കര-ഏറ്റുമാനൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, സി ബി ഗീത, ടി എ സുമ, അനീഷ് വിജയൻ, അനൂപ് ചന്ദ്രൻ, ആശമോൾ കെ ആർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. പാലായിലെ വിവിധ കേന്ദ്രങ്ങളിൽ വി കെ വിപിനൻ, വി വി വിമൽകുമാർ, എം എഥേൽ, ഷാവോ സിയാങ്, ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, ടി എ സുമ, കെ ടി അഭിലാഷ്, കെ കെ പ്രദീപ്, കെ ആർ സാവിത്രി, തോമസ് മാത്യു, യാസിർ ഷെരീഫ് എന്നിവർ ഉദ്ഘാടനം ചെയ്തു.

ചങ്ങനാശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് വി പി രജനി, ലക്ഷ്മി മോഹൻ, സി എൽ ശിവദാസ്, ആർ എസ് രതീഷ്, കെ ജെ ജോമോൻ, ബെന്നി പി കുരുവിള എന്നിവർ ഉദ്ഘാടനം ചെയ്തു. പാമ്പാടിയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, വി സാബു, എം കെ ബീന, ആർ അശോകൻ, എം വി അനിലാൽ, സുനിൽകുമാർ പി ചെല്ലപ്പൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ടി തെക്കേടം, സജിമോൻ തോമസ്, രാജി എസ്, പ്രകാശ് കുമാർ കെ സി, അബ്ദുൾ ഷൈജു എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. വൈക്കത്തെ വിവിധ കേന്ദ്രങ്ങളിൽ കെ ആർ ജീമോൻ, കെ ഡി സലിംകുമാർ, കെ ജി അഭിലാഷ്, സരിത ദാസ്, വി ബിനു, എം ജി ജയ്‌മോൻ, ടി എൽ സജീവ്, റഫീഖ് പാണംപറമ്പിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.