ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യദീപം ടോണി വർക്കിച്ചന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു
സ്വന്തം ലേഖകൻ കോട്ടയം : ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യ ദീപം ടോണി വർക്കിച്ചനെ തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയംകാർക്ക് അച്ചായൻസ് ഗോൾഡും ഉടമ ടോണി വർക്കിച്ചനെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.. അത്രത്തോളം തന്നെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ പേരാണ് ടോണി വർക്കിച്ചൻ… ‘അന്നദാനം മഹാദാനം’ എന്ന ദീപ്തവാക്യത്തിലൂടെ നൂറുകണക്കിന് ആളുകൾക്കാണ് ടോണി വർക്കിച്ചൻ ആഹാരം നൽകുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ കാരുണ്യ സ്പർശമേൽക്കാത്തവരായി ആരുമുണ്ടാകില്ല. […]