അമ്മുവും 5 വയസുകാരി മകളും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ മാധവനെ പരിചയപ്പെടുന്നു : മാധവന്റെ പെരുമാറ്റത്തിൽ അടിമുടി ദുരൂഹത: കാരണമറിയാൻ മാർച്ച് 22 വരെ കാത്തിരിക്കാം. അന്നാണ് “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” റിലീസ് ചെയ്യുന്നത്.

അമ്മുവും 5 വയസുകാരി മകളും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ മാധവനെ പരിചയപ്പെടുന്നു : മാധവന്റെ പെരുമാറ്റത്തിൽ അടിമുടി ദുരൂഹത: കാരണമറിയാൻ മാർച്ച് 22 വരെ കാത്തിരിക്കാം. അന്നാണ് “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” റിലീസ് ചെയ്യുന്നത്.

 

സ്വന്തം ലേഖകൻ
കോട്ടയം: പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” മാർച്ച് 22 ന് തീയേറ്ററുകളിലെത്തുന്നു.

അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്.

ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗളി വത്സൻ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂർ, നിർമ്മാണം – എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുൺ ആർ എസ്, ഗാനരചന – സനിൽകുമാർ വള്ളിക്കുന്നം,

സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് – മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.