തൃശൂരില്‍ എലവേറ്റഡ് ഹൈവേ, മെട്രാ ട്രെയ്ൻ., വാഗ്ദാനവുമായി  ബിജെപി സ്ഥാനാർഥിയും നടനുമായ  സുരേഷ് ഗോപി.

തൃശൂരില്‍ എലവേറ്റഡ് ഹൈവേ, മെട്രാ ട്രെയ്ൻ., വാഗ്ദാനവുമായി ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി.

 

തൃശൂർ: തിരഞ്ഞെടുപ്പിൽ ജയിച്ചാൽ. താൻ. തൃശൂരിൽ എലവേറ്റഡ് ഹൈവേ നിർമ്മികമെന്ന് ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. ‘ പ്രൈം പ്രോജ്ക്ടിനെ ‘പറ്റി  2019-ൽ തന്നെപ്രഖ്യാപിച്ചതാണെന്ന്മാധ്യങ്ങളോട് പറഞ്ഞു.

 

‘ശക്തൻ മാർക്കറ്റ് നവീകരണം, മണ്ഡലത്തിന്റെ വികസനം തുടങ്ങിയവ എന്റെ പ്രൈം പ്രൊജക്ടുകളാണ്. കുന്നംകുളം റോഡ്, പൊന്നാനി റോഡ്, മണ്ണുത്തി റോഡ് എന്നിവയെ ബന്ധിപ്പിച്ച് എലവേറ്റഡ് ഹൈവേ നിർമിക്കും. ഇത്തരത്തിൽ നടപ്പിലായിൽ തൃശൂർ നഗരിയിലെ ഗതാഗത കുരുക്കും, മറ്റ് മലീനകരവസ്ഥയും എല്ലാം നിയന്ത്രിക്കാൻ കഴിയും. ഒപ്പം തന്നെ ശക്തന്റെ പേരിൽ കവളപ്പാറയിൽ വിസ്ഡം സെന്റർ ആരംഭിക്കും.

 

കവളപ്പാറ കൊട്ടാരത്തെ ‘എത്‌നിക് യൂണിവേഴ്‍സിറ്റി’ കേന്ദ്രമാക്കി വികസിപ്പിക്കും. മെട്രാ ട്രെയ്ൻ ഉൾപ്പെടയുള്ള സൗകര്യങ്ങൾ തൃശൂർ നടപ്പിലാക്കും. എന്റെ  പ്രവർത്തനങ്ങൾ ഒന്നും മതത്തെ അടിസ്ഥാനമാക്കിയെല്ലന്നും, ജനങ്ങളിൽ വിവിധ മതക്കാരുണ്ടാകും. ജനങ്ങൾ ജയിപ്പിക്കട്ടെ, അതാണു നല്ലത്. ഒരു മതവിഭാഗവും ജയിപ്പിക്കുന്നതു നല്ലതല്ല. അപ്പോൾ എനിക്ക് ഉത്തരവാദിത്തം ജനങ്ങളോടു മാത്രമാകും.’’– സുരേഷ് ഗോപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group