ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കും മിന്നും വിജയം. തെരഞ്ഞെടുപ്പിലെ ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ബോബി കിന്നാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി.

2017ൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് കുമാർ വിജയിച്ച വാർഡ് പാർട്ടി നിലനിർത്തുകയായിരുന്നെങ്കിലും ബോബിയുടെ വിജയം പാർട്ടിയ്ക്ക് പൊൻതൂവലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബോബി പരാജയപ്പെട്ടിരുന്നു. ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് ബോബി.