play-sharp-fill

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കും മിന്നും വിജയം. തെരഞ്ഞെടുപ്പിലെ ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ബോബി കിന്നാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി. 2017ൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് കുമാർ വിജയിച്ച വാർഡ് […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവിയുണ്ടായത്. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്ന് പി.സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും […]

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചത് 146 രൂപ

സ്വന്തം ലേഖകൻ കൊച്ചി: ഡൽഹിയിൽ തോറ്റതിന് പകരം വീട്ടി മോദി സർക്കാർ. ഫലപ്രഖ്യാപനത്തിന് ശേഷം പാചക വാതകവില കുത്തനെ കൂട്ടി. ഒറ്റ രാത്രികൊണ്ട് കൂട്ടിയത് 146 രൂപ. പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഇതോടെ സാധാരണക്കാരന് ആണ് ഏറെ തിരിച്ചടിയായിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതൽ ഈടാക്കുക. അതേസമയം, വില വർധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.സാധാരണ […]

ഡൽഹിയിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സിപിഎം ; മൂന്ന് സീറ്റിലും ഇടത്പാർട്ടിയുടെ മത്സരം നോട്ടയോട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇത്തവണത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സി.പി.എം. മത്സരിച്ച മൂന്ന് സീറ്റിലും സിപിഎമ്മിന്റെ മത്സരം നോട്ടയോട്. ഡൽഹിയിൽ പ്രധാന മത്സരം നടന്നത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ്. ആം ആദ്മിയും ബിജെപിയും വാദപ്രതിവാദങ്ങളുമായി കളം നിറഞ്ഞപ്പോൾ മറ്റ് ചെറുപാർട്ടികളും ചിത്രത്തിൽ നിന്ന് മാഞ്ഞു. ദില്ലിയിൽ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്. ബദർപൂർ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ്, കർവാൾ മണ്ഡലത്തിൽ നിന്ന് രഞ്ജിത്ത് തിവാരി, വാസിർപൂരിൽ നിന്ന് ഷഹ്ദാർ റാം എന്നിവരാണ് […]

രാജ്യതലസ്ഥാനത്ത് നിന്നും അഴിമതി ‘തൂത്തുവാരാൻ’ മുന്നിട്ടറിങ്ങിയ അരവിന്ദ് കെജ്‌രിവാൾ ; രാഷ്ട്രീയം പറയാതെ അധികാരത്തിലെത്തിയ ജനനേതാവിനെ കൂടുതലറിയാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യതലസ്ഥാനത്തെ അഴിമതി വിമുക്തമാക്കാൻ ‘ചൂലുമായി’ മുന്നിട്ടിറങ്ങിയ ജനനേതാവാണ് അരവിന്ദ് കെജ്‌രിവാൾ. രാഷ്ട്രീയം പറയാതെ തന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഒരേട് ഉണ്ടാക്കിയെടുക്കാൻ കെജ്‌രിവാളിന് സാധിച്ചിട്ടുണ്ട.് വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിലൂനിയ ഒരു ഭരണം കാഴ്ചവയ്ക്കാൻ കെജ്‌രിവാളിന് കഴിഞ്ഞെന്ന് നിസംശയം പറായൻ സാധിക്കും. ഇത്തവണത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും അതുതന്നെയാണ് പ്രതിഫലിച്ചിട്ടുള്ളത്. 2012 നവംബർ 24 ന് ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചായിരുന്നു ആം ആദ്മി രൂപീകരിച്ചത്. ഹിന്ദിയിൽ ‘ആം’ എന്നാൽ ‘സാധാരണ’ എന്നും […]

അമിത് ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു ; ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കണം

സ്വന്തം ലേഖകൻ ന്യൂഡൽഹി : അമിത്ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. രാജ്യ തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കണം . എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിെന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആം ആദ്മി പാർട്ടി 58 സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം പോയ തെരെഞ്ഞെടുപ്പിനെക്കാൾ സീറ്റിൽ വർധനവ് ഉണ്ടാക്കാൻ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയുടെ ചിത്രത്തിൽ പോലും കോൺഗ്രസിന് എത്താൻ സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്. തെരഞ്ഞെടുപ്പിെന്റ […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ ; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളും.കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഡൽഹി നിയമസങാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 44 സീറ്റുകൾ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ ടി.വിയും പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 26 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സർവേ പറയുന്നു. വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ എ.ബി.പി ന്യൂസ് സി വോട്ടർ – എ.എ.പി : 4963, ബി.ജെ.പി : 519, കോൺഗ്രസ് +: 4 റിപ്പബ്ലിക് […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ‘ എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിച്ച് ഡൽഹി സർക്കാർ റിപ്പോർട്ട് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഏഴ് വരെ റിപ്പോർട്ട് കാർഡിനെ മുൻനിറുത്തി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളോട് സംവദിക്കും. സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, സൗജന്യ വൈദ്യുതി, വെള്ളം, തുടങ്ങി ജനപ്രീതി […]