play-sharp-fill

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കും മിന്നും വിജയം. തെരഞ്ഞെടുപ്പിലെ ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ബോബി കിന്നാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് മത്സരിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി. 2017ൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് കുമാർ വിജയിച്ച വാർഡ് […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ‘ എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിച്ച് ഡൽഹി സർക്കാർ റിപ്പോർട്ട് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഏഴ് വരെ റിപ്പോർട്ട് കാർഡിനെ മുൻനിറുത്തി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളോട് സംവദിക്കും. സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, സൗജന്യ വൈദ്യുതി, വെള്ളം, തുടങ്ങി ജനപ്രീതി […]