പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രിയിലാക്കി; എടപ്പാളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാമെന്ന വിശദീകരണവുമായി പൊലീസ്

പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രിയിലാക്കി; എടപ്പാളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാമെന്ന വിശദീകരണവുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രി പരത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്.

സംഭവത്തിൽ എടപ്പാളിൽ ദീപാവലിയുടെ ഭാഗമായി ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപ പ്രദേശത്തുനിന്ന് ഇതിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടു കൂടിയാണ് സംഭവമുണ്ടായത്. രണ്ട് യുവാക്കൾ മലപ്പുറം എടപ്പാളിലെത്തി പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രി പരത്തുകയായിരുന്നു.

പൊലീസിന്റെ നേതൃത്വത്തിൽ ടൗണിലെ സിസിടിവികൾ പരിശോധിച്ചു വരുകയാണ്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് പടക്കം എറിഞ്ഞതെന്നാണ് സൂചന. ഫോറൻസിക് സംഘം ഇന്നു പരിശോധനയ്ക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.