നാടൻ വേഷത്തിലും ഹോട്ട് ലുക്ക് കൊണ്ടുവരാം ; ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിമിഷ സജയൻ : ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ
മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പില്‍ മികവ് കാട്ടുന്ന താരം കൂടിയാണ് നിമിഷ. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. തീർത്തും നിഷ്കളങ്കയായ നായികാ കഥാപാത്രമെങ്കിൽ അത് നിമിഷ ഭദ്രമാക്കും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്. എന്നാൽ നിമിഷയും ബോൾഡ് ലുക്കിലേക്കു ചുവടുവച്ചു കഴിഞ്ഞു. എന്നാൽ മോഡേൺ ആവാതെ തന്റെ നാടൻ ലുക്ക് നിലനിർത്തി തന്നെയാണ് നിമിഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സാരി, നാടൻ ബ്ലൗസും സ്കർട്ടും ഒക്കെ ധരിച്ചാണ് നിമിഷ ഏറ്റവും പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
വമ്പൻ മേക്കോവരെങ്കിലും നിമിഷയുടെ ശാലീനത എങ്ങും പോയ്മറഞ്ഞിട്ടില്ല. ചിത്രങ്ങള്‍ നിമിഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് ഒരു വിഭാഗത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശവനുമായി രംഗത്തെത്തുകയും ചെയ്തു. വളരെ മോശം കമന്‍റുകളാണ് ഇക്കൂട്ടര്‍ താരത്തിന്‍റെ ചിത്രത്തിന്‍റെ താഴെ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങള്‍ മാത്രമെന്ന് ആരാധകരും പറയുന്നു.അസാനിയ നസ്രിന്‍ ആണ് സ്‌റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫര്‍ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂ ചലച്ചിത്രരംഗത്ത് എത്തിയ നിമിഷ സിനിമയിലെ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ച് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.
ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, മാലിക്ക്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കൈയ്യടി നേടിയ താരമാണ് നിമിഷയ അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.