സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച സംഭവം; കൃത്യം നടത്തിയത് ഓൺലൈൻ റമ്മിയിൽ നിന്നും ഉണ്ടായ വൻ സാമ്പത്തിക ബാധ്യത തീർക്കാൻ ; പൊലീസുകാരന് സസ്പെൻഷൻ

സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച സംഭവം; കൃത്യം നടത്തിയത് ഓൺലൈൻ റമ്മിയിൽ നിന്നും ഉണ്ടായ വൻ സാമ്പത്തിക ബാധ്യത തീർക്കാൻ ; പൊലീസുകാരന് സസ്പെൻഷൻ

Spread the love

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി എ ആർ ക്യാംപിലെ അമൽ ദേവാണ് സസ്പെൻഷനിലായത്.

ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച സ്വർണം അമൽ ദേവ് പണയം വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൊച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമൽദേവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു