ഒരു ലിറ്റര്‍ ചാരായം വിറ്റാല്‍ ഒരു രൂപ ദൈവത്തിന് കാണിക്ക; വിശ്വാസിയായ വാറ്റുകാരനെ ഒടുക്കം ദൈവം കൈവിട്ടു; യൂട്യൂബ് വ്‌ളോഗര്‍മാരെന്ന വ്യാജേന എത്തിയത് എക്‌സൈസ് സംഘം; വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍ക്കുന്ന വാറ്റ്കാരന്‍ ഇല്ലിക്കല്‍കല്ലില്‍ പിടിയിലായി

ഒരു ലിറ്റര്‍ ചാരായം വിറ്റാല്‍ ഒരു രൂപ ദൈവത്തിന് കാണിക്ക; വിശ്വാസിയായ വാറ്റുകാരനെ ഒടുക്കം ദൈവം കൈവിട്ടു; യൂട്യൂബ് വ്‌ളോഗര്‍മാരെന്ന വ്യാജേന എത്തിയത് എക്‌സൈസ് സംഘം; വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍ക്കുന്ന വാറ്റ്കാരന്‍ ഇല്ലിക്കല്‍കല്ലില്‍ പിടിയിലായി

സ്വന്തം ലേഖകന്‍

മൂന്നിലവ്: ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍പന നടത്തിയിരുന്നയാളെ പിടികൂടാന്‍ എക്‌സൈസ് സംഘം എത്തിയത് യൂട്യൂബ് വിളോഗര്‍മാരെന്ന വ്യാജേന. മേച്ചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജിനെയാണ് (43) യുട്യൂബ് വ്‌ളോഗ് അഭിമുഖത്തിനെന്ന പേരില്‍ എത്തിയ എക്‌സൈസ് സംഘം പിടികൂടിയത്.

മൂന്നിലവ്, മേച്ചാല്‍, പഴുക്കാനം മേഖലയിലെ ചാരായ വില്‍പനക്കാരനായ പോള്‍ പ്രതിമാസം 100 ലീറ്ററോളം ചാരായം സഞ്ചാരികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയിരുന്നു. ഒരു ലീറ്റര്‍ ചാരായത്തിന് 1001 രൂപ ഈടാക്കുന്ന പോള്‍, ഒരു ലിറ്ററിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവച്ചിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. പോളിന്റെ വീട്ടില്‍ നിന്നു 16 ലീറ്റര്‍ ചാരായവും 150 ലീറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഡോ എക്‌സൈസ് സംഘാംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍, കെ.വി.വിശാഖ്, നൗഫല്‍ കരിം എന്നിവരാണ് ഇല്ലിക്കല്‍ക്കല്ലില്‍ യൂട്യൂബ് വ്‌ളോഗര്‍മാരെന്ന വ്യാജേന എത്തി പോളിനെ കസ്റ്റഡിയിലെടുത്തത്.

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി.പിള്ള, പ്രിവന്റീവ് ഓഫിസര്‍ ബിനീഷ് സുകുമാരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എബി ചെറിയാന്‍, കെ.ടി.അജിമോന്‍, പ്രദീഷ് ജോസഫ്, ജസ്റ്റിന്‍ തോമസ്, പ്രിയ കെ.ദിവാകരന്‍, എക്‌സൈസ് ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

 

Tags :