video
play-sharp-fill

വലിയ മീന്‍കഷണം മകന് കൊടുത്തു; ഭാര്യയേയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നല്‍കാതെ ഭാര്യ മകന് നല്‍കിയതില്‍ പ്രകോപിതനായി ഭാര്യയേയും മകനെയും ക്രൂരമായ മര്‍ദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.

കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ചു.

മര്‍ദ്ദനം സഹിക്കവയ്യാതെ ആയതോടെയാണ് പരാതി നല്‍കാമെന്ന് യുവതി തീരുമാനിച്ചത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ച വിഴിഞ്ഞം എസ് ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജുവിനെ അറസ്റ്റു ചെയ്ത്. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.