ആലപ്പുഴ ഹരിപ്പാട് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; തൊടുപുഴ, ഇടുക്കി സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ഒരു ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു
ഹരിപ്പാട്: വീട് വാടകയ്ക്കെടുത്ത് കഞ്ചാവി വില്പന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു (28), ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20), തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവര്‍ പിടിയിലായത്. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.400 കിലോഗ്രാം കഞ്ചാവുമായി പ്രതികൾ പിടിയിലാകുന്നത്.
പുല്ലുകുളങ്ങര ഷാപ്പുമുക്ക് ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിന് വേണ്ടി സംശയാസ്പദമായി 2 പേർ നിൽക്കുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചില്ലറ വിൽപനയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്ന് ബാക്കി 1.200 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്തായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
റെയ്ഡിന് കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി, രമേശൻ, ഷിഹാബ്, അബ്ദുൽ ഷുക്കൂർ, അൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനുലാൽ, അനിൽകുമാർ, സുരേഷ്, അരുൺ അശോക്, രാഹുൽകൃഷ്ണൻ ഡബ്ല്യൂ സി ഇ ഒ സിനു ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group