വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര; 3 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടി; പിടിയിലായത് മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധനയിൽ
കൊച്ചി : വീട്ടുകാർ അറിയാതെ ബുള്ളറ്റിൽ രാത്രികാല യാത്ര. അപകടകരമായ രീതിയിൽ ഇരുചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.
ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാർത്ഥികൾ പിടിയിലാകുന്നത്. റോയൽ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഇവർ വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായത്. 18 വയസില്‍ താഴെ പ്രായമുള്ള തൃശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസില്‍ പഠിക്കുന്നവരുമാണ്. രാത്രി വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്തു രാത്രി യാത്രയ്ക്ക് എത്തുകയായിരുന്നു. മൂന്നുപേരുടെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു.
Third Eye News Live
0
Tags :