ബിജെപിയിൽ അഴിച്ചു പണി;  കെ സുരേന്ദ്രൻ  അധ്യക്ഷനായി തുടരും;  അഞ്ചു ജില്ലാ പ്രസിഡൻ്റുമാരെ മാറ്റി;  മൂന്നു പുതിയ സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ;  നിയമസഭ തെരഞ്ഞെടുപ്പിൽ  മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്കും ഭാരവാഹിത്വം; ലിജിൻ ലാൽ കോട്ടയം ജില്ലാ പ്രസിഡൻ്റ്

ബിജെപിയിൽ അഴിച്ചു പണി; കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; അഞ്ചു ജില്ലാ പ്രസിഡൻ്റുമാരെ മാറ്റി; മൂന്നു പുതിയ സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ; നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്കും ഭാരവാഹിത്വം; ലിജിൻ ലാൽ കോട്ടയം ജില്ലാ പ്രസിഡൻ്റ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും.

അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് അധ്യക്ഷൻമാരെയാണ് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ന്യൂനപക്ഷ മുഖമായിരുന്ന ജില്ലാ അധ്യക്ഷൻ നോബിൾ മാത്യുവിനെ മാറ്റി ലിജിൻ ലാലിനെ നിയമിച്ചു. യുവമോർച്ച കോട്ടയം ജില്ല പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുള്ള ലിജിൻ നിലവിൽ ബിജെപി ജില്ലാ ജന.സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

നടൻ കൃഷ്ണ കുമാറിനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അടുത്തിടെ ബിജെപിയിൽ എത്തിയ ഡോക്ടർ പ്രമീളാദേവി, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും. സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നാണ് ബി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കിയത്.

കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ പുതിയ വക്താക്കൾ ആകും.

സംസ്ഥാന ബിജെപിയിലെ കൃഷ്ണദാസ് പക്ഷ നേതാക്കളായ എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ പുനഃസംഘടനയിൽ ഇരുവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും ഇരുവരും ജനറൽസെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയില്ല എന്നത് ശ്രദ്ധേയം. അതേസമയം എം ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരും. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഉണ്ടായ ജില്ലകളിലാണ് ജില്ലാ അധ്യക്ഷന്മാരെ മാറ്റിയതെന്നാണ് സൂചന