play-sharp-fill
നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ പ്രിയപ്പെട്ടവർ ക്ലാസുകളിലേക്ക്; പ്രിയപ്പെട്ടവളുടെ വിയോ​ഗത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ വിദ്യാർത്ഥികളെ സ്വീകരിച്ചു കൊണ്ട് പാലാ സെന്റ്തോമസ് കോളേജ്

നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ പ്രിയപ്പെട്ടവർ ക്ലാസുകളിലേക്ക്; പ്രിയപ്പെട്ടവളുടെ വിയോ​ഗത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ വിദ്യാർത്ഥികളെ സ്വീകരിച്ചു കൊണ്ട് പാലാ സെന്റ്തോമസ് കോളേജ്

പാലാ: ജില്ലയെ ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു പാലാ സെന്റ്തോമസ് കോളേജിലെ വിദ്യാർത്ഥിനി നിതിനയുടെ മരണ വിവരം പുറത്തുവന്നത്.അദ്ധ്യാപകരുമ വിദ്യാർത്ഥികളും പ്രിയപ്പെട്ടവളുടെ വിയോ​ഗത്തിൽ നിന്ന് കരകയറുന്നതിന് മുമ്പുതന്നെ കലാലയത്തിലേക്ക് അതിഥികളും എത്തിത്തുടങ്ങി.

ചങ്കിലേറ്റ ഉണങ്ങാത്ത മുറിവുമായി പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് പ്രിയപ്പെട്ടവരെ സ്വീകരിച്ചു.

തിങ്കളാഴ്ച കോളേജ് തുറന്നപ്പോൾ എല്ലാവരും എത്തിയിരുന്നെങ്കിലും നിതിനയുടെ അഭാവം എല്ലാവർക്കും വേദന ഉണ്ടാക്കുന്നത് തന്നെയായിരുന്നു.പ്രധാനകവാടം തുറക്കാതെ പടിഞ്ഞാറെ കവാടത്തിലൂടെ, നിതിനയുടെ ചോരചിതറിയ തണൽമരച്ചുവട്ടിലൂടെ അവളുടെ കൂട്ടുകാർ ക്ലാസുകളിലേക്കെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പസിൽ ‘യെസ്’ കൾക്കൊപ്പം ‘നോ’കളെയും സ്വീകരിക്കാൻ തയ്യാറാകണമെന്ന യാഥാർഥ്യം മുറുകെപിടിച്ച്‌ അവർ ഒന്നിച്ചിരുന്നു. ‘ഞങ്ങളുടെ സെന്റ് തോമസ് ഇങ്ങനെയല്ലായിരുന്നു’ എന്ന ബാനർ ഉയർത്തി വിയോജിപ്പുകളെ ജനാധിപത്യപരമായി സ്വീകരിക്കാമെന്ന എസ്‌എഫ്‌ഐയുടെ പ്രതിജ്ഞയോടെയായിരുന്നു ഈ തുടക്കം.

തിങ്കളാഴ്ച ക്ലാസ് മുറി പഠനം പുനരാരംഭിച്ച യുജി, പിജി വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം കുട്ടികൾ കോളേജിലെത്തി.
ഫുഡ് പ്രോസസിങ് ടെക്നോളജിയിൽ നിതിനമോളുൾപ്പെടെ 46 പേരായിരുന്നു ആറാംസെമസ്റ്റർ പരീക്ഷ എഴുതാനുണ്ടായിരുന്നത്. വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു അതേ ഹാളിൽ പരീക്ഷയെഴുതിയിറങ്ങിയ അഭിഷേക് ബൈജു നിതിനയുടെ ജീവനെടുത്തത്. രണ്ടാംദിവസമായ തിങ്കളാഴ്ച നിതിനയും അഭിഷേകുമൊഴികെ 44 പേർ പരീക്ഷ എഴുതി.

ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് കോളേജ് ക്യാമ്പസിൽ വെച്ച് കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.