play-sharp-fill
സൈക്കിൾ ഇടിച്ചതിൻ്റെ പേരിൽ  പതിമൂന്നുകാരനും എട്ടുവയസ്സുകാരിയ്ക്കും ഏൽക്കേണ്ടി വന്നത് പച്ചത്തെറിയും ക്രൂരമർദ്ദനവും; സംഭവം ഏറ്റുമാനൂരിൽ

സൈക്കിൾ ഇടിച്ചതിൻ്റെ പേരിൽ പതിമൂന്നുകാരനും എട്ടുവയസ്സുകാരിയ്ക്കും ഏൽക്കേണ്ടി വന്നത് പച്ചത്തെറിയും ക്രൂരമർദ്ദനവും; സംഭവം ഏറ്റുമാനൂരിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം.ഇന്നലെ വൈകുന്നേരം 7 മണിയോടെ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് 13 വയസ്സുകാരനായ ഷിഹാസിനും 8 വയസ്സുകാരി ഷെമിനായ്ക്കും അയൽവാസിയായ 62 കാരനിൽ നിന്നും ക്രൂരമർദ്ദനം ഏറ്റത്.

കടയിൽ നിന്ന് സൈക്കളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ സൈക്കളിൽ കുഞ്ഞുമോന്റെ സൈക്കിൾ കൂട്ടിയിടിച്ച് മൂവരും റോഡിലേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നിലത്തു നിന്നും ചാടി എഴുന്നേറ്റ കുഞ്ഞുമോൻ ഷിഹാസിനെ പച്ച തെറി വിളിക്കുകയും നെഞ്ചിൽ ചവിട്ടുകയുമായിരുന്നു.

തുടരെത്തുടരെയുള്ള ചവിട്ടേറ്റ കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പേരൂർ-ഏറ്റുമാനൂർ റോ‍ഡിൽ പൂവത്തുംമൂട് ദേവിക്ഷേത്രത്തിനു സമീപത്താണ് സംഭവം നടന്നത്.

പരിക്കേറ്റ കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിൽസ തേടി; സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു