പ്രതിഷേധക്കാരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണം ; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തിലേക്ക്

പ്രതിഷേധക്കാരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണം ; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ

കൊൽക്കത്ത: പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടികളെ കൊല്ലുന്നതുപോലെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്.പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ ലാത്തിചാർജും വെടിവെയ്പ്പും നടത്താത്തതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്.

‘ദീദിയുടെ (മമത ബാനർജി) പൊലീസ് പൊതുമുതൽ ഇല്ലാതാക്കുന്ന പ്രതിഷേധക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. കാരണം അവർ മമതയുടെ വോട്ടർമാരാണ്. എന്നാൽ ഉത്തർപ്രദേശ്, അസം, കർണാടക സംസ്ഥാനങ്ങളിലെ ഞങ്ങളുടെ സർക്കാരുകളെ നോക്കൂ. ഇത്തരം പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചിട്ടു.’- ദിലീപ് പറഞ്ഞു. ബംഗാളിലെ നാദിയ ജില്ലയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ദിലീപിന്റെ വിവാദ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൊതുമുതൽ നശിപ്പിക്കാനുള്ളതാണെന്ന് പ്രതിഷേധിക്കുന്നവർ ചിന്തിക്കുന്നുണ്ടോ? പൊതുമുതൽ അവരുടെ അച്ഛന്റെ വകയാണോ? പൊതുമുതൽ നികുതിദായകരുടേതാണ്. നിങ്ങൾ ഇവിടെ വരുന്നു, ഞങ്ങളുടെ ഭക്ഷണം കഴിക്കുന്നു, താമസിക്കുന്നു, പൊതുമുതൽ നശിപ്പിക്കുന്നു. ഇതു നിങ്ങളുടെ ജന്മിത്വമാണോ? ലാത്തികൊണ്ടു നിങ്ങളെ മർദിക്കും, വെടിവയ്ക്കും, ജയിലിൽ അടയ്ക്കും’- ദിലീപ് ഘോഷ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ ദിലീപ് ഘോഷിന്റെ പ്രസംഗത്തിന് എതിരെ ബിജെപിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ദിലീപ് ഘോഷിന്റേത് ഉത്തരവാദിത്തമില്ലാത്ത പ്രസംഗമായിരുന്നു എന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ രംഗത്തെത്തി.

ദിലീപ് ഘോഷ് പറഞ്ഞതുപോലെ ബിജെപി ഒന്നും ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന്റെ ഭാവന മാത്രമാണ്. അസമിലെയും യുപിയിലെയും സർക്കാരുകൾ ജനങ്ങൾക്ക് നേരെ വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്ന് സുപ്രിയോ പറഞ്ഞു.