പ്രതിഷേധക്കാരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണം ; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തിലേക്ക്
സ്വന്തം ലേഖകൻ കൊൽക്കത്ത: പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടികളെ കൊല്ലുന്നതുപോലെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്.പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ ലാത്തിചാർജും വെടിവെയ്പ്പും നടത്താത്തതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. ‘ദീദിയുടെ (മമത ബാനർജി) പൊലീസ് പൊതുമുതൽ ഇല്ലാതാക്കുന്ന പ്രതിഷേധക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. കാരണം അവർ മമതയുടെ വോട്ടർമാരാണ്. എന്നാൽ ഉത്തർപ്രദേശ്, അസം, കർണാടക സംസ്ഥാനങ്ങളിലെ ഞങ്ങളുടെ സർക്കാരുകളെ നോക്കൂ. ഇത്തരം പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചിട്ടു.’- ദിലീപ് പറഞ്ഞു. ബംഗാളിലെ നാദിയ […]